കോഴിക്കോട് താമരശ്ശേരിയില്‍നിന്ന് കാണാതായ 13കാരിയെ നാട്ടിലെത്തിച്ചു. ബെംഗളൂരുവില്‍നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ബന്ധുവായ മുഹമ്മദ് അജ്‌നാസ് പൊലീസ് കസ്റ്റഡിയിലാണ്.
കുട്ടിയെ നാളെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പാകെ ഹാജരാക്കും. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം യുവാവിന്റെ മേല്‍ ഏതെല്ലാം വകുപ്പുകള്‍ ചുമത്തണമെന്ന് തീരുമാനിക്കും. മാര്‍ച്ച് 11ന് രാവിലെ ഒമ്പത് മുതലാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായത്.