റമദാനിൽ ഷാർജ ഔഖാഫ് 4000 ഇഫ്താർ ബോക്സുകൾ വിതരണം ചെയ്യും. ആഴ്ചയിൽ 1000 ബോക്സുകൾ വീതമാണ് വിതരണമെന്ന് ഷാർജ ഔഖാഫ് ഡിപ്പാർട്മെന്റ് വക്താവ് ഇമാൻ ഹസൻ അൽ അലി പറഞ്ഞു. അൽ അബറിലെ ഡിപ്പാർട്മെന്റ് ആസ്ഥാനത്താണ് ഇഫ്താർ ഭക്ഷണങ്ങളുടെ വിതരണം നടക്കുക.
ഷാർജ വളന്ററി വർക്ക് സെന്ററിലെ വളന്റിയർമാരുടെ സഹകരണവും ഇതിനായി ഉറപ്പുവരുത്തിയിട്ടുണ്ട്. സാമൂഹിക വർഷത്തിന്റെ ആശയത്തോട് ചേർന്നുനിൽക്കുന്നതാണ് ഇഫ്താർ ഭക്ഷണ വിതരണമെന്നും അവർ പറഞ്ഞു. ഇത്തരം സംരംഭങ്ങളിൽ വളന്റിയർമാരുടെ സേവനം നിർണായകമാണ്. സായിദ് ഡേ ഫോർ ഹ്യൂമാനിറ്റേറിയൻ വർക്ക് ഉൾപ്പെടെയുള്ള സംരംഭങ്ങളും ഇതിൽ ഉൾപ്പെടും.
I am extremely inspired along with your writing abilities and also with the format in your blog. Is that this a paid theme or did you modify it yourself? Anyway keep up the excellent high quality writing, it’s rare to see a nice weblog like this one these days!