ഷാ​ർ​ജ​യി​ൽ ര​ണ്ട്​ പു​തി​യ പ​ള്ളി​ക​ൾ തു​റ​ന്നു

റ​മ​ദാ​നി​ൽ എ​മി​റേ​റ്റി​ൽ ര​ണ്ട്​ പു​തി​യ പ​ള്ളി​ക​ൾ കൂ​ടി വി​ശ്വാ​സി​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു. അ​ൽ ഹം​രി​യ, അ​ൽ സു​യൂ​ഹ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ഷാ​ർ​ജ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഓ​ഫ്​ ഇ​സ്​​ലാ​മി​ക്​ അ​ഫേ​ഴ്​​സ്​ (എ​സ്.​ഡി.​ഐ) പു​തി​യ പ​ള്ളി​ക​ൾ തു​റ​ന്ന​ത്. അ​ൽ സ​ഹാ​ബി അ​ബ്​​ദു​ല്ല ബി​ൻ ഉ​മ​ർ ബി​ൻ ഹ​റം എ​ന്നാ​ണ്​ അ​ൽ ഹം​രി​യ​യി​ലെ പ​ള്ളി​യു​ടെ പേ​ര്.

2750 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന പ​ള്ളി​യി​ൽ ​പ്ര​ധാ​ന പ്രാ​ർ​ഥ​ന ഹാ​ൾ, മ​റ്റു സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ, പ​ബ്ലി​ക്​ റീ​ഡി​ങ്​ ലൈ​ബ്ര​റി എ​ന്നി​വ ഉ​ൾ​പ്പെ​ടും. ഒ​രേ​സ​മ​യം സ്​​​ത്രീ​ക​ളും പു​രു​ഷ​ൻ​മാ​രു​മാ​യി 1000 പേ​ർ​ക്ക്​ പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ക്കാം.

അ​ൽ ഹാ​രി​സ്​ ബി​ൻ അ​ന​സ്​ മോ​സ്ക്​ എ​ന്ന പേ​രി​ലാ​ണ്​ അ​ൽ സു​യൂ​ഹി​ലെ പ​ള്ളി നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. 2816 ച​തു​ര​ശ്ര മീ​റ്റ​റാ​ണ്​ ഇ​തി​ന്‍റെ വി​സ്തൃ​തി. 50 സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ 350 പേ​ർ​ക്ക്​ ഒ​രേ​സ​മ​യം ഇ​വി​ടെ പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ക്കാം. പ​ര​മ്പ​രാ​ഗ​ത ഇ​സ്​​ലാ​മി​ക ഘ​ട​ക​ങ്ങ​ളും ആ​ധു​നി​ക ഡി​സൈ​നി​ങ്ങും സം​യോ​ജി​പ്പി​ച്ചി​ട്ടു​ള്ള വാ​സ്തു​വി​ദ്യ പ്ര​ക​ട​മാ​കു​ന്ന രീ​തി​യി​ലാ​ണ്​​ ര​ണ്ട്​ പ​ള്ളി​ക​ളു​ടെ​യും നി​ർ​മാ​ണം. എ​മി​റേ​റ്റി​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ പ​ള്ളി​യു​ടെ നി​ർ​മാ​ണ​​മെ​ന്ന്​ എ​സ്.​ഡി.​ഐ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *