ഗാസയിലേക്ക് കൂടുതൽ സഹായമെത്തിച്ച് ഖത്തർ

ഗാസയിലേക്ക് കൂടുതൽ സഹായമെത്തിച്ച് ഖത്തർ. ദുരിതാശ്വാസം, ഭക്ഷണം, പാർപ്പിടം,വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങി 26 മാനുഷിക പദ്ധതികളാണ് ഖത്തറിന്റെ നേതൃത്വത്തിൽ ഗാസയിൽ നടപ്പാക്കുന്നത്. ഫീൽഡ് ആശുപത്രികൾ സ്ഥാപിക്കൽ, മരുന്നുകൾ, മറ്റ് അടിയന്തര ആവശ്യങ്ങൾ, ടെന്റ് നിർമാണം എന്നിവ ഇതിൽ ഉൾപ്പെടും. ഇതുവരെ 800 ട്രക്കുകളിലായി 25,000 ഷെൽട്ടർ ടെന്റുകൾ, 1.20 ലഷം ഭക്ഷ്യ പാക്കറ്റുകൾ, ബ്ലാങ്കറ്റ്, ധാന്യങ്ങൾ, തുടങ്ങിയവ

ഗാസയിലെത്തിച്ചതായി ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ് അറിയിച്ചു. രണ്ട് ഹെലികോപ്റ്ററുകൾ വഴി 29,000 ബോക്‌സ് മരുന്നുകളും വിതരണം ചെയ്തു. ഇന്ധന ആവശ്യങ്ങൾക്കായി 23,000 ലിറ്റർ ഡീസലും, 2,46,000 ലിറ്റർ പെട്രോളും സഹായത്തിലുൾപ്പെടും.

ശൈത്യകാല വസ്ത്രങ്ങൾ, പോർട്ടബിൾ ടോയ്ലെറ്റുകൾ, മരുന്നുകൾ, റെഡി ടു ഈറ്റ് ഭക്ഷണം, പുതപ്പുകൾ, കുട്ടികളുടെ അവശ്യ വസ്തുക്കൾ എന്നിവ ഉൾപ്പെടെ കുട്ടികൾക്കായി മാത്രം 1,10,000 ലധികം പാക്കേജുകളും ഗസ്സയിലേക്ക് ഖത്തർ അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *