ഖത്തറിൽ ഈ മാസം പകുതിയോടെ തണുപ്പ് കുറഞ്ഞു തുടങ്ങും

ഖത്തറിൽ കാലാവസ്ഥ മാറിത്തുടങ്ങുമെന്ന് കാലാവസ്ഥാ വിഭാഗം
ഈ മാസം പകുതിയോടെ തണുപ്പ് കുറഞ്ഞുതുടങ്ങുമെന്ന് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച തലസ്ഥാന നഗരമായ ദോഹയിൽ ഉൾപ്പെടെ താപനില 12 ഡിഗ്രിവരെ താഴ്ന്നിരുന്നു, കടൽത്തീരങ്ങളിലും മരുപ്രദേശങ്ങളിലും 4 ഡിഗ്രിവരെ താപനില അടയാളപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചിരുന്നു. ഈ മാസം പകുതിയോടെ കാലാവസ്ഥ മാറിത്തുടങ്ങുമെന്നാണ് പുതിയ പ്രവചനം. അറേബ്യൻ മേഖലയിൽ സുഡാൻ ന്യൂനമർദം ശക്തമാകുന്നതാണ് ഇതിന് കാരണം.

മാർച്ച് രണ്ടാം വാരത്തിന് ശേഷം താപനില ക്രമാനുഗതമായി ഉയർന്നുതുടങ്ങും. നാളെയും മറ്റെന്നാളും ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ നേരിയ മഴയ്കക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *