രഞ്ജി ട്രോഫി; കേരളം സെമിയിൽ

രഞ്ജി ട്രോഫിയിൽ കേരളം സെമിയിൽ കടന്നു. ജമ്മു കശ്മീരിനെതിരായ മത്സരം സമനിലയിൽ കലാശിച്ചതോടെ കേരളം ആദ്യ ഇന്നിങ്‌സിലെ ഒരു റൺ ലീഡിന്റെ ബലത്തിൽ സെമിയിൽ പ്രവേശിക്കുകയായിരുന്നു. രണ്ടാം ഇന്നിങ്‌സിലെ അവസാന ഓവറുകളിൽ ക്രീസിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച സൽമാൻ നിസാറും മുഹമ്മദ് അസ്ഹറുദ്ദീനും ചേർന്നാണ് കേരളത്തിന് സെമി ബെർത്ത് സമ്മാനിച്ചത്. അസ്ഹറുദ്ദീൻ 118 പന്തിൽ പുറത്താവാതെ 67 റൺസെടുത്തപ്പോൾ സൽമാൻ നിസാർ 162 പന്തിൽ പുറത്താവാതെ 44 റൺസെടുത്തു. രണ്ടാം ഇന്നിങ്‌സിൽ 295 ന് ആറ് എന്ന നിലയിലാണ് കേരളം കളിയവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *