സംസ്ഥാനത്തെ വിമാനത്താവളങ്ങൾ കണക്ട് ചെയ്ത് സർവീസ്; വിമാന കമ്പനികളുമായി സർക്കാർ ചർച്ച തുടങ്ങി

സംസ്ഥാനത്തെ വിമാനത്താവളങ്ങൾ കണക്ട് ചെയ്ത് സർവീസ് നടത്തുന്നതിന് വിമാന കമ്പനികളുമായി സർക്കാർ ചർച്ച തുടങ്ങി. ഇതിന്റെ ഭാഗമായി ആകാശ വിമാന കമ്പനിയുമായി സിവിൽ ഏവിയേഷന്റെ ചുമതലയുള്ള ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ മുംബൈയിൽ ചർച്ച നടത്തി.

നിലവിൽ തിരുവനന്തപുരത്തു നിന്നു കണ്ണൂരിലേക്ക് ഒരു വിമാന സർവീസ് മാത്രമേയുള്ളു. 72 സീറ്റുള്ള ഇൻഡിഗോ വിമാനമാണ് സർവീസ് നടത്തുന്നത്. ചെലവ് കുറഞ്ഞ രീതിയിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചും, തമിഴ്നാട്ടിലെ കോയമ്പത്തൂർ, മധുര, കർണാടകത്തിലെ മംഗളൂരു വിമാനത്താവളങ്ങളുമായി ബന്ധിപ്പിച്ചും സർവീസുകളാകാം എന്ന പദ്ധതി സംസ്ഥാന സർക്കാർ ആകാശ കമ്പനിക്കു മുന്നിൽ വച്ചു.

എന്നാൽ കമ്പനിക്കു 182 സീറ്റുള്ള വിമാനമാണുള്ളത്. 20 സീറ്റുള്ള ചെറു വിമാനങ്ങൾ സർവീസിന് കിട്ടുമോയെന്നാണ് സംസ്ഥാന സർക്കാർ അന്വേഷിക്കുന്നത്. പ്രമുഖ നിക്ഷേപകനായ ജുൻജുൻവാലയുടെ കമ്പനി പിന്തുണയ്ക്കുന്ന പ്രസ്ഥാനമാണ് ആകാശ എയർവെയ്സ്.

Leave a Reply

Your email address will not be published. Required fields are marked *