കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ യുഎഇയിൽ സന്ദർശനം നടത്തി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായിട്ടായിരുന്നു മന്ത്രി എത്തിയത്. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മന്ത്രി ചര്‍ച്ച ചെയ്തു . ജയിലിൽ കഴിയുന്നവരുടെ മോചനം, പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍, യാത്ര വിലക്കുമായി ബന്ധപ്പെട്ട വിഷയങ്ങൾ, മറ്റ് തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയിൽ സത്വര നടപടികൾ കൈക്കൊള്ളാൻ വിദേശകാര്യസഹമന്ത്രി നിര്‍ദേശം നല്‍കി. കോണ്‍സുലേറ്റിലെ ഗാന്ധിപ്രതിമയില്‍ മുരളീധരന്‍ പുഷ്പാര്‍ച്ചന നടത്തി.
കേന്ദ്രമന്ത്രി വി മുരളീധരൻ യുഎഇയിൽ സന്ദർശനം നടത്തി
