
വന്യജീവി പ്രശ്‌നത്തിൽ കേന്ദ്ര നിലപാട് അംഗീകരിക്കാനാകില്ല – എ.കെ. ശശീന്ദ്രൻ
കേരളത്തിലെ വന്യജീവി ആക്രമണങ്ങൾ സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്റെ പരാമർശത്തിൽ മറുപടി പറയുകയായിരുന്നു മന്ത്രി . കേരളത്തിലെ പ്രതിപക്ഷം പറയുന്നത് കേന്ദ്രമന്ത്രി ഏറ്റുപറയുകയാണെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ കേന്ദ്രം ചട്ടങ്ങളിൽ ഇളവ് വരുത്തുകയാണ് വേണ്ടതെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിന്റെ പ്രസ്താവന ജനങ്ങളെ തെറ്റിധരിപ്പിക്കുന്നതാണെന്നും, 1972…