Begin typing your search...

'എന്നും വന്നിരുന്ന ഗുഡ് മോണിങ് മെസേജ് അന്നു വന്നില്ല': അമ്മയുടെ വേര്‍പാടില്‍ സുദീപ്

എന്നും വന്നിരുന്ന ഗുഡ് മോണിങ് മെസേജ് അന്നു വന്നില്ല: അമ്മയുടെ വേര്‍പാടില്‍ സുദീപ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അമ്മയുടെ വേര്‍പാടില്‍ വേദന പങ്കുവച്ച് നടന്‍ കിച്ച സുദീപ്. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ അമ്മ സരോജ സഞ്ജീവ് വിടപറഞ്ഞത്. അമ്മയുടെ അവസാന നിമിഷങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു സുദീപിന്റെ കുറിപ്പ്. ബിഗ് ബോസ് കന്നഡ സീസണ്‍ 11ന്റെ ഷൂട്ടിങ്ങിനിടെയാണ് അമ്മയെ ആശുപത്രിയില്‍ പ്രവേശിച്ചെന്ന് പറഞ്ഞുകൊണ്ടുള്ള വാര്‍ത്ത താരത്തെ തേടിയെത്തുന്നത്. തന്റെ അധ്യാപകയും തന്റെ ഏറ്റവും വലിയ ആരാധികയും വെല്‍വിഷറുമായിരുന്നു അമ്മ എന്നാണ് കിച്ച സുദീപ് കുറിച്ചത്.

കിച്ച സുദീപിന്റെ വാക്കുകള്‍

ഞാന്‍ ഇപ്പോള്‍ കടന്നു പോകുന്ന വേദന പങ്കുവെക്കാന്‍ എനിക്ക് വാക്കുകളില്ല. അമ്മയുടെ വിയോഗം സൃഷ്ടിച്ച ശൂന്യതയോ എന്താണ് സംഭവിച്ചതെന്നോ അംഗീകരിക്കാന്‍ എനിക്കായിട്ടില്ല. 24 മണിക്കൂറിലാണ് എല്ലാം മാറിമറിഞ്ഞത്. എല്ലാ ദിവസവും രാവിലെ 5.30ന് എന്റെ ഫോണിലേക്ക് ആമ്മയുടെ ആദ്യത്തെ മെസേജ് എത്തും. ഗുഡ് മോണിങ് ആശംസിച്ചുകൊണ്ട്. വെള്ളിയാഴ്ചയാണ് അവസാനമായി എനിക്ക് അമ്മയുടെ മെസേജ് കിട്ടിയത്. ഞാന്‍ അടുത്ത ദിവസം എഴുന്നേറ്റപ്പോള്‍ അമ്മയുടെ മെസേജ് കണ്ടില്ല. കുറേനാളുകള്‍ക്ക് ശേഷമായിരുന്നു അത്. ഞാന്‍ അമ്മയ്ക്ക് രാവിലത്തെ മെസേജ് അയച്ചു. അവിടെ എല്ലാം ഓകെ അല്ലെ എന്ന് വിളിച്ചു ചോദിക്കണമെന്നുണ്ടായിരുന്നു. പകേഷ് ബിഗ് ബോസ് ഷൂട്ടിങ് തിരക്കില്‍ അതിനായില്ല. ശനിയാഴ്ചത്തെ എപ്പിസോഡാണ് ഷൂട്ട് ചെയ്യേണ്ടിയിരുന്നത്.

ഞാന്‍ സ്‌റ്റേജില്‍ കയറുന്നതിന് തൊട്ട് മുന്‍പ് എനിക്ക് ഒരു ഫോണ്‍ കോള്‍ വന്നു. അമ്മ ആശുപത്രിയിലാണെന്ന് പറഞ്ഞ്. ആശുപത്രിയിലുണ്ടായിരുന്ന എന്റെ സഹോദരിയെ വിളിക്കുകയും ഡോക്ടറോട് സംസാരിക്കുകയും ചെയ്തു. കുറച്ചു കഴിഞ്ഞ് ഞാന്‍ സ്‌റ്റേജില്‍ നില്‍ക്കുമ്പോള്‍ അമ്മയുടെ അവസ്ഥ ഗുരുതരമാണെന്ന് പറഞ്ഞുകൊണ്ടുള്ള വിവരം ലഭിച്ചു. ഇങ്ങനെയൊരു നിസ്സഹായാവസ്ഥയിലൂടെ ആദ്യമായാണ് ഞാന്‍ കടന്നുപോകുന്നത്. ശനിയാഴ്ചത്തെ എപ്പിസോഡിന്റെ ഷൂട്ടിങ്ങിലായിരുന്നു ഞാന്‍. ഒരുപാട് പ്രശ്‌നങ്ങള്‍ അതിനൊപ്പം അമ്മയെക്കുറിച്ചുള്ള പേടിയും. എന്നിട്ടും സമാധാനത്തോടെ ആ ഷൂട്ടിങ് പൂര്‍ത്തിയാക്കി. എല്ലാ പ്രശ്‌നങ്ങള്‍ക്കിടയിലും ജോലി പൂര്‍ത്തിയാക്കാന്‍ എന്നെ പഠിപ്പിച്ചത് അമ്മയായിരുന്നു.

ഷൂട്ടിന് ശേഷം ഞാന്‍ ആശുപത്രിയിലേക്ക് പോയി. ഞാന്‍ എത്തുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് അമ്മയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിരുന്നു. ബോധത്തോടെയിരിക്കുന്ന സമയത്ത് അമ്മയെ കാണാന്‍ എനിക്കായില്ല. മണിക്കൂറുകള്‍ കൊണ്ടാണ് എല്ലാം മാറിമറിഞ്ഞത്. യാഥാര്‍ത്ഥ്യത്തെ എങ്ങനെയാണ് അംഗീകരിക്കേണ്ടതെന്ന് എനിക്ക് അറിയില്ല. ഷൂട്ടിങ്ങിന് പോകുന്നതിനു മുന്‍പ് എന്നെ ശക്തിയായി കെട്ടിപ്പിടിക്കുന്നത് അമ്മയാണ്.

WEB DESK
Next Story
Share it