Begin typing your search...

വര്‍ക്കല പൊലീസ് സ്റ്റേഷനു സമീപം യുവാവ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം

വര്‍ക്കല പൊലീസ് സ്റ്റേഷനു സമീപം യുവാവ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തിരുവനന്തപുരം വര്‍ക്കലയിൽ പൊലീസ് സ്റ്റേഷനു സമീപം റോഡില്‍ യുവാവ് മരിച്ച നിലയില്‍. വര്‍ക്കല വെട്ടൂര്‍ സ്വദേശി ബിജുവിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴരയോടെ വര്‍ക്കല ഡിവൈഎസ്പി ഓഫിസിനു സമീപത്തെ കടമുറിക്കു മുന്നിലാണ് മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് അടിയേറ്റ നിലയിലുള്ള മുറിവുണ്ട്. രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് മൃതദേഹമെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകമാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

WEB DESK
Next Story
Share it