Begin typing your search...

‘നീല കവറിലേത് ആന്റിബയോട്ടിക്ക്’; ആന്റിബയോട്ടിക്ക് വിതരണത്തിനായി ഇനി പ്രത്യേക കവറുകൾ: സർക്കാർ ഫാർമസികൾക്കും നിയമം ബാധകം

‘നീല കവറിലേത് ആന്റിബയോട്ടിക്ക്’; ആന്റിബയോട്ടിക്ക് വിതരണത്തിനായി ഇനി പ്രത്യേക കവറുകൾ: സർക്കാർ ഫാർമസികൾക്കും നിയമം ബാധകം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആന്റിബയോട്ടിക്ക് വിതരണത്തിനായി നീല കവറുകൾ പുറത്തിറക്കി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ്. പൊതുജനങ്ങൾക്ക് ആൻ്റിബയോട്ടിക്കുകൾ തിരിച്ചറിയാനായാണ് നീലനിറത്തിലുള്ള പ്രത്യേക കവറുകളിൽ നൽകണമെന്ന് ഡ്രഗ്സ് കൺട്രോളർ നിർദേശം നൽകിയത്. ആദ്യമായി ഈ രീതി കോട്ടയത്താകോട്ടയത്ത് നടപ്പാക്കുക.

ആദ്യഘട്ടമായി സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾക്ക് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് നീല കവറുകൾ നൽകും. പിന്നീട് അതേ മാതൃകയിൽ അതത് മെഡിക്കൽ സ്റ്റോറുകൾ കവറുകൾ തയ്യാറാക്കി വേണം ആൻ്റിബയോട്ടിക്കുകൾ വിതരണം ചെയ്യാൻ.

സർക്കാർ ഫാർമസികൾക്കും ഈ നിയമം ബാധകമാണ്. ആന്റിബയോട്ടിക് നൽകുന്ന കവറുകൾക്ക് മുകളിൽ സീൽ പതിച്ച് നൽകാൻ ജില്ലാ മെഡിക്കൽ ഓഫീസർ, എല്ലാ മെഡിക്കൽ സ്റ്റോറുകളിലും നോട്ടീസ് നൽകിയിരുന്നു. ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ ആൻ്റിബയോട്ടിക്കുകൾ നൽകില്ലെന്ന സ്റ്റിക്കറും മെഡിക്കൽ സ്റ്റോറുകളിൽ പതിപ്പിച്ചിരുന്നു.

ശ്രദ്ധിക്കാൻ

• ഡോക്‌ടറുടെ നിർദേശപ്രകാരം കുറിപ്പടിയോടുകൂടി മാത്രം ആന്റി ബയോട്ടിക്കുകൾ വാങ്ങുക

• ഒരാൾക്ക് ഡോക്‌ടർ നൽകുന്ന കുറിപ്പടിയിൽ മറ്റുള്ളവർ മരുന്നുകൾ വാങ്ങി കഴിക്കരുത്

• ഉപയോഗ ശൂന്യമായതോ കാലാവധി കഴിഞ്ഞതോ ആയ ആൻ‌റിബയോട്ടിക്കുകൾ പരിസരങ്ങളിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്.

WEB DESK
Next Story
Share it