Begin typing your search...

ആലിംഗനം 3 മിനിറ്റ് മാത്രം, യാത്രപറച്ചിൽ കാർപാർക്കിം​ഗിൽ; നിയമം തെറ്റിച്ചാൽ പിഴ; നിയന്ത്രണവുമായി വിമാനത്താവളം

ആലിംഗനം 3 മിനിറ്റ് മാത്രം, യാത്രപറച്ചിൽ കാർപാർക്കിം​ഗിൽ; നിയമം തെറ്റിച്ചാൽ പിഴ; നിയന്ത്രണവുമായി വിമാനത്താവളം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പ്രിയപ്പെട്ടവരെ യാത്രയയിക്കുമ്പോൾ നമ്മൾ കെട്ടിപ്പിടിക്കാറില്ലെ? അതുപോലെ അവർ തിരിച്ചു വരുമ്പോഴും കെട്ടിപ്പിടിച്ച് അവരെ നമ്മൾ സ്വീകരിക്കും. വിമാനവളങ്ങളിലെ സാധാരണ കാഴ്ച്ചയാണിത്. എന്നാൽ ഇനി അധിക സ്നേഹ പ്രകടനൊന്നും ഇവിടെ നടക്കില്ലെന്നാണ് ന്യൂസിലന്‍ഡിലെ ഒരു വിമാനത്താവളം അറിയിച്ചിരിക്കുന്നത്.

സൗത്ത് ഐലന്‍ഡിലുള്ള ഡണ്‍ഡിന്‍ അന്തരാഷ്ട്ര വിമാനത്താവളത്തിലാണ് ആലിംഗനത്തിന് സമയപരിധി വെച്ചിരിക്കുന്നത്. ഇനി മുതൽ ഡ്രോപ്പ് ഓഫ് സോണില്‍ പരമാവധി മൂന്ന് മിനിറ്റേ മാത്രമെ നിങ്ങൾക്ക് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി വൈകാരിക നിമിഷം പങ്കിടാൻ കഴിയു. സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഡ്രോപ്പ്-ഓഫ് സോണില്‍ ഗതാഗതം കുരുക്ക് ഒഴിവാക്കുന്നതിനുമാണ് ഇങ്ങനെയൊരു നിയന്ത്രണം.

പരമാവധി ആലിംഗന സമയം 3 മിനിറ്റ്. പ്രിയപ്പെട്ടവരുമായുള്ള യാത്രപറച്ചിലിന് ദയവായി കാര്‍ പാര്‍ക്ക് ഉപയോഗിക്കുക, എന്ന് എഴുതിയ കൂറ്റൻ ബോർഡും എയർപോർട്ടിന് പുറത്ത് വെച്ചിട്ടുണ്ട്. നിയമം അനുസരിച്ചില്ലെങ്കില്‍ പിഴ അടക്കേണ്ടി വരും. എന്തായലും ഈ പുതിയ നിയമം ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മനുഷ്യത്വരഹിത നടപടിയെന്നാണ് പലരും വിമർശിച്ചത്.

WEB DESK
Next Story
Share it