Begin typing your search...

ലോ ലൈറ്റ് മോഡ് ഫീച്ചറുമായി വാട്‌സ്ആപ്പ്; ഇനി മങ്ങിയ വെളിച്ചത്തിലും വിഡിയോ കോള്‍

ലോ ലൈറ്റ് മോഡ് ഫീച്ചറുമായി വാട്‌സ്ആപ്പ്; ഇനി മങ്ങിയ വെളിച്ചത്തിലും വിഡിയോ കോള്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വെളിച്ചക്കുറവുള്ള സ്ഥലങ്ങളിൽ വിഡിയോ കോളുകൾ ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്ന ലോ ലൈറ്റ് മോഡ് ഫീച്ചറുമായി വാട്സ്ആപ്പ്. വാട്സ്ആപ്പിൽ ഇപ്പോൾ വീഡിയോ കോളുകൾ ജനപ്രിയമാണ്. എന്നാൽ മിക്ക ഫോണുകളിലും ഫ്രണ്ട് കാമറ ശരാശരി നിലവാരമാണ് പുലർത്തുന്നത്. രണ്ട് ആളുകൾ പരസ്പരം വിഡിയോ കോളിലൂടെ സംസാരിക്കുമ്പോൾ ഇതിന്റെ പോരായ്മ അറിയാൻ സാധിക്കാറുണ്ട്. ലോ ലൈറ്റ് മോഡ് അവതരിപ്പിക്കുന്നതോടെ, വ്യക്തിയുടെ വ്യക്തമായ മുഖം ലഭിക്കുന്നതിനും ആശയവിനിമയം ഫലപ്രദമായി നടത്താനും സാധിക്കുമെന്ന് വാട്സ്ആപ്പ് അവകാശപ്പെടുന്നു.

പുതിയ വാട്സ്ആപ്പ് അപ്ഡേറ്റ് ലഭിച്ചവർക്ക് മാത്രമാണ് പുതിയ ഫീച്ചർ ലഭ്യമാക്കിയിരിക്കുന്നത്. വാട്സ്ആപ്പിൽ വിഡിയോ കോൾ ചെയ്യുമ്പോൾ ഇന്റർഫെയ്സിന്റെ വലതുവശത്ത് മുകളിലുള്ള ബൾബ് ഐക്കണിൽ ക്ലിക്ക് ചെയ്താൽ ഈ ഫീച്ചർ പ്രയോജനപ്പെടുത്താം. വെളിച്ചമുള്ള സമയത്ത് ഈ ഫീച്ചർ ടേൺ ഓഫ് ചെയ്ത് വെയ്ക്കാനുള്ള സൗകര്യവും ഇതിൽ ഒരുക്കിയിട്ടുണ്ട്.

WEB DESK
Next Story
Share it