Begin typing your search...

കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യക്ക് വമ്പൻ തിരിച്ചടി; ക്രിക്കറ്റ്, ഹോക്കിയും, ഗുസ്തിയും, ഷൂട്ടിങ്ങുമില്ല!

കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യക്ക് വമ്പൻ തിരിച്ചടി; ക്രിക്കറ്റ്, ഹോക്കിയും, ഗുസ്തിയും, ഷൂട്ടിങ്ങുമില്ല!
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗ്ലാസ്കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ജനപ്രീതിയില്‍ മുന്നിലുള്ളവയടക്കം ചില കായിക മത്സരങ്ങള്‍ ഒഴിവാക്കുന്നു എന്ന റിപ്പോർട്ടാണ് വരുന്നത്. 2026ല്‍ ഗ്ലാസ്‌ഗോയില്‍ നടക്കുന്ന പോരാട്ടത്തില്‍ നിന്നു ക്രിക്കറ്റ്, ഹോക്കി, ബാഡ്മിന്റണ്‍, ഗുസ്തി, ടേബിള്‍ ടെന്നീസ്, ഷൂട്ടിങ്, സ്‌ക്വാഷ്, നെറ്റ് ബോള്‍, റോഡ് റെയ്‌സിങ് എന്നീ മത്സരങ്ങളാണ് ഒഴിവാക്കുന്നത്.

ഗ്ലാസ്‌ഗോയിലെ 4 വേദികളിലായാണ് 2026ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് അരങ്ങേറുന്നത്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് ചില കായിക മത്സരങ്ങള്‍ ഒഴിവാക്കുന്നത്. ഇതോടെ ആകെ മത്സര ഇനങ്ങളുടെ എണ്ണം പത്തായി ചുരുങ്ങി. ക്രിക്കറ്റ്, ഹോക്കി, ബാഡ്മിന്റണ്‍, ഷൂട്ടിങ്, ഗുസ്തി പോരാട്ടങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനം ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. ഇന്ത്യയ്ക്ക് കൂടുതല്‍ മെഡല്‍ നേട്ടം സാധ്യമാകുന്ന നിര്‍ണായക മത്സരങ്ങളാണ് ഇവയെല്ലാം.

2014നു ശേഷം ആദ്യമായാണ് ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിനു ആതിഥേയരാകാന്‍ ഒരുങ്ങുന്നത്. 23ാം അധ്യായമാണ് 2026ല്‍ അരങ്ങേറുന്നത്. ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 2 വരെയാണ് പോരാട്ടങ്ങള്‍. സ്‌കോട്സ്റ്റൗണ്‍ സ്റ്റേഡിയം, ടോള്‍ക്രോസ് ഇന്റര്‍നാഷണല്‍ സ്വിമ്മിങ് സെന്റര്‍, എമിറേറ്റ്സ് അരീന - സര്‍ ക്രിസ് ഹോയ് വെലോഡ്രാം, സ്‌കോട്ടിഷ് ഇവന്റ് കാമ്പസ് എന്നീ നാല് വേദികളിലായാണ് ഗെയിംസ് നടക്കുകയെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.

WEB DESK
Next Story
Share it