കോഴിക്കോട് കുന്ദമംഗലം എംഡിഎംഎ കേസിലെ മുഖ്യപ്രതി പോലീസ് പിടിയിലായി നൈജീരിയൻ പൗരനായ ഫ്രാങ്ക് ചിക്സിയ ആണ് പിടിയിലായത്. നോയിഡയിൽ നിന്നാണ് പ്രതിയെ കുന്ദമംഗലം പോലീസ് പിടികൂടിയത്.
ജനുവരി 21-നാണ് കുന്ദമംഗലത്തെ ലോഡ്ജിൽ വെച്ച് 227 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ പോലീസ് പിടികൂടിയത്. മുസമിൽ, അഭിനവ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. മുഹമ്മദ് ഷമീൽ എന്നയാളാണ് ലഹരി എത്തിച്ച് നൽകിയതെന്നായിരുന്നു ഇവർ നൽകിയ വിവരം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൈസൂരിൽ നിന്ന് മുഹമ്മദ് ഷമീലിനെ പോലീസ് പിടികൂടി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ടാൻസാനിയൻ പൗരൻമാരായ ഡേവിഡ് എൻഡമിയേയും ഹക്ക ഹറൂണയേയും പഞ്ചാബിൽ നിന്നും പിടികൂടി. നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്
ഫ്രാങ്ക് ചിക്സിയ പോലീസ് പിടികൂടിയത്. ഇയാളിൽനിന്ന് നാല് മൊബൈൽ ഫോണുകളും ഏഴ് സിം കാർഡുകളും മൂന്ന് എടിഎം കാർഡുകളും പോലീസ് പിടിച്ചെടുത്തു.