പഹൽഗാം ആക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടി, ഓപ്പറേഷൻ സിന്ദൂറിന് പേര് നിർദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി ആണെന്നാണ് റിപ്പോർട്ടുകൾ. വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പഹൽഗാം ആക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ 25 സ്ത്രീകളെയാണ് വിധവകളായത്. അവരിൽ ഒരാൾ വിവാഹിതയായിട്ട് ദിവസങ്ങൾ കടന്നു പോയിട്ടേ ഉണ്ടായിരുന്നുള്ളൂ. മധുവിധു ആഘോഷിക്കാനാണ് അവർ ഇന്ത്യയിലെ സ്വിറ്റ്സർലാന്റിലെത്തിയിരുന്നത്.സ്ത്രീകളുടെ കണ്ണീരിനും ദുഃഖത്തിനും ആദരമായാണ് സൈനിക ദൗത്യത്തിന് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് പേരിട്ടത്.സിന്ദൂർ, ഭർത്താവിനും വിവാഹബന്ധത്തിനുമുള്ള പ്രതീകമായി ഇന്ത്യൻ സ്ത്രീകൾ കണക്കാക്കുന്നു. പേരിട്ടത് രാജ്യത്തിന്റെ പ്രധാന മന്ത്രിയാണ് എന്നതും ഇവിടെ വളരെ പ്രധാനമാണ്. പഹൽഗാം ആക്രമണത്തിന് തിരിച്ചടി നൽകാൻ സൈന്യത്തിന് പൂർണ സ്വാതന്ത്യം നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു.