സംഭവനകളുമായി ബന്ധപ്പെട്ടുള്ള വ്യാജ പരസ്യങ്ങളെക്കുറിച്ച് ഒമാൻ അധികൃതർ മുന്നറിയിപ്പ് നൽകി. ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷനാണ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
വ്യാജ പരസ്യങ്ങൾക്ക് ഇരയാകരുതെന്നും, സംഭാവനകൾ നൽകുന്ന അവസരത്തിൽ ജാഗ്രത പുലർത്തണമെന്നും പൊതുജനങ്ങളോട് ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ ആഹ്വാനം ചെയ്തിട്ടുണ്ട്.
സംഭാവനകൾ സുരക്ഷിതമായി നൽകുന്നതിനും, അവ ആവശ്യക്കാർക്ക് മാത്രമാണ് എത്തിച്ചേരുന്നതെന്ന് ഉറപ്പ് വരുത്തുന്നതിനും ഔദ്യോഗിക മാർഗങ്ങൾ ഉപയോഗപ്പെടുത്താൻ ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ നിർദ്ദേശിച്ചിട്ടുണ്ട്.