എസ്എൻഡിപി യോഗം ഷാർജ യൂണിയൻ ഓണാഘോഷം

എസ് എൻ ഡി പി യോഗം ഷാർജ യൂണിയൻ 2024 ഒക്ടോബർ 27 ഞായറാഴ്ച അജ്മാൻ കൾച്ചറൽ സെൻ്ററിൽ വെച്ച് ഓണാഘോഷം ഓണം പൊന്നോണം സീസൺ 2 എന്ന പേരിൽ സംഘടിപ്പിക്കുന്നു. രാവിലെ 7 മണിക്ക് അത്തപ്പൂക്കള മത്സരത്തോടെ പരിപാടികൾ ആരംഭിക്കും തുടർന്ന് യൂണിയനിൽ ഉള്ള 18 ശാഖകളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും.

വിഭവ സമൃദ്ധമായ ഓണ സദ്യ, മാവേലി എഴുന്നള്ളത്ത്, ചെണ്ടമേളം, പുലിക്കളി, തുടങ്ങിയ വിവിധ പാരമ്പര്യ കലകൾ ഉണ്ടായിരിക്കും, തുടർന്ന് നടക്കുന്ന സാംസ്കാരിക യോഗത്തിൽ, ഇന്ത്യൻ കോൺസുലേറ്റ് മേധാവി, യുഎഇയിലെ വിവിധ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ തുടങ്ങിയവർ പങ്കെടുക്കുന്നു. സ്റ്റാർ സിംഗർ ഫ്രെയിം ഉൾപെടുന്ന കൈത്തുടി സൂപ്പർ ബീറ്റ് ബാന്റിന്റെ മ്യൂസിക് നൈറ്റ്, ഫ്‌ളവർസ് TV ഫ്രെയിം ലിജു ലവൻ അവതരിപ്പിക്കുന്ന സ്പോട്ട് ഡബ്ബിംഗ്, ജാസി DJ ബാൻഡ് എന്നിവ പരിപാടിയുടെ കൊഴുപ്പ് കൂട്ടുമെന്ന് ഭാരവാഹികളായ പ്രസിഡൻ്റ് വിജു ശ്രീധരൻ, വൈസ് പ്രസിഡൻ്റ് വിജയകുമാർ പാലക്കുന്ന്, സെക്രടറി സിജു മംഗലശ്ശേരി, കൗൺസിൽ അംഗങ്ങളായ ബിജു വിജയൻ, സുരേഷ് എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *