ആരോഗ്യ മന്ത്രാലയത്തിൽ പോകുന്നത് ആശവർക്കർമാരുടെ പ്രശ്നം ചർച്ച ചെയ്യാനല്ലെന്നും ആശവർക്കർമാർക്ക് വേണ്ടി സംസാരിക്കാനല്ല സർക്കാർ തന്നെ ചുമതലപ്പെടുത്തിയതെന്നും വ്യക്തമാക്കി കേരള സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെവി തോമസ് രംഗത്ത്. ആശസമരം മാധ്യമങ്ങൾക്ക് മാത്രമാണ് വലിയ കാര്യം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് വലിയ കാര്യമല്ല. എയിംസ്, ആർ.സി.സിയുടെ അപ്ഗ്രഡേഷൻ, വയനാട് മെഡിക്കൽ കോളജ് എന്നീ വിഷയങ്ങൾ സംസാരിക്കാനാണ് തന്നെ ചുമതലപ്പെടുത്തിയതെന്നും അദ്ദേഗഹം പറഞ്ഞു.
എയിംസിനെ കുറിച്ച് ചർച്ച ചെയ്യാമെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. മന്ത്രാലയം പറയുന്ന കാര്യങ്ങൾ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് ചെയ്യും. ആശ വർക്കർമാരുടെ കാര്യത്തിൽ ആരോഗ്യ മന്ത്രാലയത്തിന്‍റെ നിലപാട് എന്താണെന്ന് മാധ്യമങ്ങൾ അന്വേഷിച്ച് പുറത്തുവിടണമെന്നും കെ.വി. തോമസ് മാധ്യമങ്ങളോട് വ്യക്തമാക്കി.