ദുബായ് : ദുബായിൽ അപകടത്തിൽ പെടുന്നവർക്കും മറ്റെന്തെങ്കിലും അത്യാഹിതത്തിൽ പെടുന്നവർക്കും ഏറ്റവും വേഗത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന നാല് പുതിയ ഓപ്ഷനുകൾ ദുബായ് പോലീസ് ആപ്പിൽ കൂട്ടിച്ചേർത്തു.പുതിയ ഓപ്ഷനുകളിൽ ഒരുതവണ ടാപ് ചെയ്യുന്നതോടെ സിഗ്നലുകൾ പോലീസിന് ലഭിക്കും. കൂടാതെകാഴ്ച വൈകല്യമുള്ളവർക്കായി
റീഡിംഗ് ക്യാമറ’, എന്ന ഓപ്ഷനും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രമെടുക്കാനും ആ ചിത്രത്തിലെ വാചകങ്ങൾ കേൾക്കാനും സാധിക്കുന്ന രീതിയിലാണ് ഇത് ഒരുക്കിയിട്ടുള്ളത് .ആപ്പിൾ, ആൻഡ്രോയിഡ് ഫോണുകളിൽ അറബിക്, ഇംഗ്ലീഷ്, റഷ്യൻ, ജർമ്മൻ, ചൈനീസ്, ഫ്രഞ്ച്, സ്പാനിഷ് എന്നീ ഏഴ് ഭാഷകളിൽ വിവരങ്ങൾ ലഭ്യമായിരിക്കും.അപകടത്തിൽപ്പെടുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി ഒരു പ്രത്യേക വിഭാഗവും ഉൾപെടുത്തിയിയുണ്ട്.
1.അപകടം കണ്ടെത്തൽ
2. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സഹായം
3. ‘പോലീസ് കണ്ണ്’
4. ‘ജലമാർഭാഗഗ്ഗം സുരക്ഷിതമായി മുന്നോട്ട് പോവുക ‘ എന്നീ 4 ഓപ്ഷനുകൾ കാണാൻ സാധിക്കും.
ക്രാഷ് ഡിറ്റക്ഷൻ
ഗുരുതരമായ ട്രാഫിക് അപകടങ്ങളിൽ ഈ ഓപ്ഷൻ വഴി ഓട്ടോമാറ്റിക്ക് ആയി സിഗ്നലുകൾ പോലീസിന് ലഭിക്കും.കൂടാതെ, ആപ്പ് ഉപയോക്താക്കൾക്കുംഅറിയിപ്പുകൾ ലഭിക്കും. ഇതുവഴി അപകടം നടന്ന ഭാഗങ്ങളിലെ താത്കാലിക തടസ്സങ്ങളിൽ നിന്നും മാറി പകരമുള്ള വഴികളിലൂടെ സഞ്ചരിക്കാനുള്ള അവസരം ഉപയോക്താക്കൾക്ക് ലഭിക്കുന്നു
ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സഹായം
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ദുരുപയോഗം അല്ലെങ്കിൽ കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉപയോഗിക്കാൻ വേണ്ടിയുള്ളതാണിത്.
‘പോലീസ് ഐ’
മദ്യം അല്ലെങ്കിൽ മയക്കുമരുന്ന് കടത്ത്,പോലുള്ള സംശയാസ്പദമായ പ്രവർത്തനങ്ങൾ കലഹങ്ങൾ, തുടങ്ങിയ പൊതു ശല്യവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളോ ലംഘനങ്ങളോ ശ്രദ്ധയിപ്പെട്ടാൽ , അറിയിക്കാനുള്ള ഓപ്ഷനാണ് ‘പോലീസ് ഐ.പോലീസ് ഐ ഓപ്ഷനിൽ തന്നെ 4 വിഭാഗങ്ങൾ കൂടിയുണ്ട്.
• ട്രാഫിക് റിപ്പോർട്ടുകൾ
• പൊതുവായ റിപ്പോർട്ടുകൾ
• മനുഷ്യകടത്ത്
• കുട്ടികളെയും സ്ത്രീകളെയും സംരക്ഷിക്കുക,
ജലമാർഭാഗഗ്ഗം സുരക്ഷിതമായി മുന്നോട്ട് പോവുക
കടലിലേക്ക് പുറപ്പെടുന്നതിന് മുമ്പ്, ദുബായ് പോലീസ് ആപ്ലിക്കേഷനിലെ ‘സെയിൽ സേഫ്ലി ‘ സേവനം ഓൺ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. .സെയിൽ സേഫ്ലി ‘ സേവനം ഓൺ ആക്കിയിടുന്നത് വഴി അപകടത്തിൽപ്പെട്ടവരുടെ സ്ഥാനവും ദുരിതത്തിന്റെ തീവ്രതയും നിർണ്ണയിക്കാൻ സാധിക്കും..