1.2 ലക്ഷം ദിർഹം കൊള്ളയടിച്ച നാലംഗ സംഘത്തിന് ഒരുവർഷം തടവും, നാടുകടത്തലും വിധിച്ച് ദുബായ് കോടതി

ദുബായ് : വ്യക്തിയെ കത്തികാണിച്ച് ഭീഷണി പ്പെടുത്തി 1.2 ലക്ഷം ദിർഹം കൊള്ളയടിച്ച നാലംഗ സംഘത്തിന് കോടതി തടവുശിക്ഷ വിധിച്ചു . ജൂൺ മാസത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത് . 24 കിലോ സ്വർണം വിൽക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് സംഘം കൊള്ളയടിച്ചത് . സ്വർണം വാങ്ങാൻ പണവുമായി അൽ നഹ്ദയിലെ പ്രത്യേക സ്ഥലത്ത് എത്തിച്ചേരാൻ സംഘത്തിലെ സ്ത്രീ വ്യക്തിയോട് ആവശ്യപ്പെട്ടു . എന്നാൽ , ഇവിടെയെത്തിയ വ്യക്തിയെ സംഘം കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം നൽകാൻ ആവശ്യപ്പെടുകയായിരുന്നു എന്നാൽ ഇയാൾ പണം നൽകാത്തതിനെ തുടർന്ന് ബാഗ് കുത്തിത്തുറന്ന് പണവുമായി കടന്നുകളയുകയായിരുന്നു . പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതികൾ അതിവേഗം പിടിയിലായി. കുറ്റകൃത്യം ആസൂത്രണം ചെയ്തത് മറ്റൊരു കൂട്ടാളിയാണെന്നും ഇത് നടപ്പാക്കാൻ ഓരോരുത്തർക്കും 6000 ദിർഹം നൽകുകയായിരുന്നുവെന്നും ഇവർ മൊഴി നൽകി. നാലുപേർക്കും ഒരു വർഷം തടവും നാടുകടത്തലുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. മോഷ്ടിച്ച് പണം ഉടമക്ക് തിരികെ നൽകാനും കോടതി വിധിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *