ഹൈബ്രിഡ് ഹെലിപോർട്ട് അബുദാബിയിൽ

രാജ്യത്തെ ആദ്യത്തെ ഹൈബ്രിഡ് ഹെലിപോർട്ട് അബുദാബിയിൽ ആരംഭിക്കും. സായിദ് തുറമുഖത്തെ അബുദാബി ക്രൂയിസ് ടെർമിനലിൽ ഹൈബ്രിഡ് ഹെലിപോർട്ടിന്റെ രൂപകല്പന അവതരിപ്പിച്ചു. ഹെലികോപ്റ്ററുകൾക്കും എയർടാക്‌സികൾക്കും ഒരുപോലെ വന്നിറങ്ങാവുന്ന വിധത്തിലാണ് ഹൈബ്രിഡ് ഹെലിപോർട്ടിന്റെ രൂപകല്പനയെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അധികൃതർ അറിയിച്ചു.

അബുദാബി പോർട്ട്‌സ് ഗ്രൂപ്പ്, ഫാൽക്കൺ ഏവിയേഷൻ സർവീസസ്, ആർച്ചർ ഏവിയേഷൻ എന്നിവയുമായി സഹകരിച്ചാണ് ഹെലിപോർട്ട് വികസിപ്പിച്ചതെന്ന് ജിസിഎഎ അധികൃതർ വ്യക്തമാക്കി. ഹൈബ്രിഡ് അടിസ്ഥാനസൗകര്യങ്ങൾക്കായി നിയന്ത്രണമാനദണ്ഡങ്ങൾ വികസിപ്പിച്ചെടുത്ത ആദ്യത്തെ സിവിൽ ഏവിയേഷൻ അതോറിറ്റിയായി ജിസിഎഎ മാറിയെന്ന് അധികൃതർ പറഞ്ഞു.

2026-ൽ പുറത്തിറക്കാൻ പദ്ധതിയിട്ടിരിക്കുന്ന അബുദാബി എയർടാക്‌സി സേവനത്തിന്റെ പ്രധാന ലാൻഡിങ് കേന്ദ്രമായി ഹൈബ്രിഡ് ഹെലിപോർട്ട് പ്രവർത്തിക്കും.

കൂടാതെ നഗരത്തിലുടനീളമുള്ള പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിക്കുകയും ചെയ്യുമെന്ന് ജിസിഎഎ വ്യോമയാന സുരക്ഷാ കാര്യമേഖലാ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ അഖീൽ അൽ സറൂണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *