സാങ്കേതിക വിദ്യയുടെ പുരോഗമനം സംഗീതത്തെ ബാധിക്കില്ലെന്ന് എ ആർ റഹ്മാൻ

അബുദാബി : സാങ്കേതിക വിദ്യയുടെ പുരോഗമനം സംഗീതത്തിനു ഭീഷണിയല്ലെന്നും അവയെ അതിജീവിക്കാൻ സാധിക്കുമെന്നും എ.ആർ റഹ്മാൻ . കംപ്യൂട്ടർ വന്ന കാലം മുതലുള്ള ആശങ്കയാണിത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെ ഏറ്റവും നവീന സാങ്കേതിക വിദ്യ രംഗത്തുണ്ടെങ്കിലും അവയെ മറികടക്കുന്നതാണ് മനുഷ്യരുടെ പ്രകടനമെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതിക വിദ്യ നന്നായി ഉപയോഗിക്കുന്നയാളാണ് ഞാൻ. ഓരോ ഭാഷയ്ക്കും യോജിക്കുംവിധം സാങ്കേതികവിദ്യയെ ഉപയോഗിക്കുന്നതിലാണ് കാര്യമെന്നും എ ആർ അഭിപ്രായപ്പെട്ടു.

ആടുജീവിതമാണ് മലയാളത്തിൽ അവസാനമായി സംഗീതം ചെയ്തിരിക്കുന്നത്

മരുഭൂമിയിൽ 2 ദിവസം താമസിച്ചും മണിക്കൂറുകളോളം യാത്ര ചെയ്തും പ്രദേശവാസികളുമായി സംസാരിച്ചുമാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്. മരുഭൂമിയുടെ വന്യത സംഗീതത്തിന്റെ പുതിയ സാധ്യതകളിലുണ്ട്.

ആപ് കി നസറാണ് ഏറ്റവും ഇഷ്ടമുള്ള സിനിമ. നവാഗതരിൽ ഒരുപാട് കഴിവുകളുള്ളവരുണ്ട്. വ്യത്യസ്ത കഴിവുകളുള്ളവരെ കാണുമ്പോൾ ഏറ്റവും മികവുറ്റ പ്രകടനം പുറത്തെടുക്കാനുള്ള പ്രേരണയാണ്. ലൈവും റെക്കോർഡഡും ഒരുപോലെ ആസ്വാദ്യകരമാണെന്നും പറഞ്ഞു. നാളെ വൈകിട്ട് 7.30ന് അബുദാബി യാസ് ഐലൻഡിലെ ഇത്തിഹാദ് അരീനയിൽ എ.ആർ റഹ്മാൻ സംഗീത വിരുന്ന് അവതരിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *