യുഎഇ : ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ രാമന്തളി സ്വദേശി എം.എല്‍.പി ജലീൽ (43), പയ്യന്നൂർ പെരളം സ്വദേശി സുബൈർ നങ്ങാറത്ത് (45) എന്നിവരാണ് മരിച്ചത്. ദുബായ് മലീഹ ഹൈവേയില്‍ ഇരുവരും സഞ്ചരിച്ച വാഹനത്തിന്റെ ടയർ പൊട്ടി അപകടമുണ്ടാവുകയായിരുന്നു. ഫുജൈറ കേന്ദ്രീകരിച്ച് ഫാന്‍സി ആഭരണ ബിസിനസ് നടത്തുകയായിരുന്നു ഇരുവരും. മൃതദേഹങ്ങള്‍ ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്
വാഹനത്തിന്റെ ടയർ പൊട്ടി അപകടം, രണ്ടു മലയാളികൾ മരിച്ചു
