അബുദാബി : ലോകത്തെ ഏറ്റവും മികച്ച 50 ബീച്ചുകളിൽ യുഎഇയിലെ സാദിയാത്ത് ബീച്ചും ഇടംപിടിച്ചു. പ്രകൃതി ഭംഗി, അതുല്യമായ സവിശേഷതകൾ, ജലത്തിന്റെ നിലവാരം, പ്രവേശനക്ഷമത, വന്യജീവികൾ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ബീച്ചുകളെ വിലയിരുത്തിയത്.
ഇറ്റലിയുടെ കാലാ ഗൊലോറിറ്റ്‌സെയാണ് ഒന്നാം സ്ഥാനത്ത്. 8 കിലോമീറ്റർ ദൈർഘ്യമുള്ള സാദിയാത്ത് ബീച്ച് ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളിൽ 39ാം സ്ഥാനത്താണ്. മനോഹരമായ തീരത്തിന് പുറമെ വംശനാശഭീഷണി നേരിടുന്ന ഹോക്‌സ്ബിൽ കടലാമകൾ, ബോട്ടിൽനോസ് ഡോൾഫിനുകൾ തുടങ്ങി ഒട്ടേറെ ഇനങ്ങളുടെ ആവാസകേന്ദ്രം കൂടിയാണിത്.