യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ചൂട് കൂടുന്നു. ദുബായ്, അബുദാബി പോലുള്ള തീരദേശ നഗരങ്ങളിൽ കൂടുതലായി ഈർപ്പം അനുഭവപ്പെടുന്നു. അതിനാൽ, ചൂട് കൂടുതൽ തീവ്രമായി അനുഭവപ്പെടുന്നു. ആന്തരിക പ്രദേശങ്ങളിൽ താപനില ഏറെ ഉയരാനും സാധ്യതയുണ്ട്.
ഇന്ന് രാജ്യത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 41.8 ഡിഗ്രി സെൽഷ്യസാണ്. അത് ഫുജൈറയിലെ ദിബ്ബയിൽ ഉച്ചയ്ക്ക് 1.30 ന് രേഖപ്പെടുത്തി. ഇടയ്ക്കിടെ ഭാഗികമായി മേഘാവൃതമായ സാഹചര്യങ്ങൾ ഉണ്ടാകാം. തീരദേശത്തും വടക്കൻ ആന്തരിക പ്രദേശങ്ങളിലുമായി ബുധനാഴ്ച രാത്രി മുതൽ വ്യാഴാഴ്ച രാവിലെ വരെ ഈർപ്പം കൂടുതലായിരിക്കും, ഇതിലൂടെ മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറ് മുതൽ തെക്കുപടിഞ്ഞാറ് വരെ കാറ്റ് നീങ്ങും, ഇടയ്ക്കിടെ ശക്തമാകാനും ഇടയാകും. കാറ്റിന്റെ വേഗത 10 മുതൽ 25 കിലോമീറ്റർ വരെ പ്രതി മണിക്കൂറാകും.ചിലപ്പോൾ 40 കിലോമീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്. കാറ്റ് പൊടിക്കാറ്റായും മാറാൻ സാധ്യത.