മൂന്ന് മാസം മുമ്പ് ദുബായിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി

മൂന്ന് മാസം മുമ്പ് ദുബായിൽ നിന്നും കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. മോർച്ചറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് വടകര കൊയിലാണ്ടി സ്വദേശി അമൽ സതീഷിനെ ആണ് മൂന്ന് മാസം മുമ്പ് ദുബായിൽ വെച്ച് കാണാതെയാകുന്നത്. ഒക്ടോബർ 20 മുതൽ ഈ ചെറുപ്പക്കാരനെ പറ്റി ഒരു വിവരവും ഉണ്ടായിരുന്നില്ല. 29 വയസായിരുന്നു.

ദുബായിലെ അൽ വർസാനിൽ നിന്നാണ് യുവാവിനെ കാണാതാകുന്നത്. കണ്ടെത്തുന്നതിന് വേണ്ടി വ്യാപകമായ അന്വേഷങ്ങൾ നടത്തിയിരുന്നു. വർസാനിലെ ഇലക്ട്രിക്കൽ കമ്പനിയിൽ സെയിൽസ് വിഭാഗത്തിൽ ആണ് അമൽ ജോലി ചെയ്തിരുന്നത്. ജോലി കഴിഞ്ഞ് വൈകുന്നേരം 4.30ഓടെ പുറത്തിറങ്ങി. പിന്നീട് ആളൈ കാണാതെയാകുകയായിരുന്നു. അമലിന്റെ പിതാവ് ഉൾപ്പെടെ ദുബായിൽ എത്തി തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ കണ്ടെത്താൻ സാധിച്ചില്ല. ദുബായ് പോലീസിൽ പരാതി നൽകിയിരുന്നു. ഇത് അനുസരിച്ചാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

രണ്ടാഴ്ച മുമ്പ് ദുബായ് റാഷിദിയയിലെ ആളൊഴിഞ്ഞ വില്ലയില്‍ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയതെന്നാണ് പോലീസ് പറയുന്നത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. 

Leave a Reply

Your email address will not be published. Required fields are marked *