ബ്രിക്സിലേക്കുള്ള ക്ഷണം; തീരുമാനം സ്വാഗതം ചെയ്ത് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ അംഗങ്ങളാകാനുള്ള ക്ഷണം ലഭിച്ചതിൽ പ്രതികരണവുമായി സൗദി അറേബ്യയും യുഎഇയും. ബ്രി​ക്സി​ന്‍റെ തീ​രു​മാ​നം യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ സ്വാ​ഗ​തം ചെ​യ്തു. യുഎഇ​യെ കൂ​ടി ബ്രിക്സിൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള നേ​തൃ​ത്വ​ത്തി​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ളെ ബ​ഹു​മാ​നി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ‘എ​ക്സി’​ൽ കു​റി​ച്ചു. ലോകത്തിന്റെ സമൃദ്ധിക്കും വികസനത്തിനും വേണ്ടി സഹകരിച്ച് പ്രവർത്തിക്കുമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിൽ ബ്രിക്സിന് വലിയ പങ്കുണ്ടെന്നാണ് സൗദി വിദേശ‌കാര്യ മന്ത്രി ഫൈസൽ ബിൻ ഫര്‍ഹാന്‍ രാജകുമാരൻ പ്രതികരിച്ചത്. അംഗത്വം സ്വീകരിക്കുന്ന കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇ ക്ഷണം സ്വീകരിച്ചതായി ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎഇ, സൗദി അറേബ്യ, ഇറാൻ, അർജന്റീന, എതോപ്യ, ഈജിപ്ത് എന്നീ രാജ്യങ്ങൾ അടുത്ത വർഷം ജനുവരി മുതലാണ് നടപടികൾ പൂർത്തിയാക്കി അംഗങ്ങളാവുക.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ത​ല​സ്ഥാ​ന​മാ​യ ജോഹന്നാസ് ബർഗിൽ നടക്കുന്ന ഉച്ചകോടിയിലാണ് രാജ്യങ്ങളെ ക്ഷണിച്ചു കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായത്. വ്യാപാര, സാമ്പത്തിക മേഖലകളിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതാണ് ബ്രിക്സ് കൂട്ടായ്മ ഇരട്ടിയായി വിപുലീകരിച്ചുള്ള പുതിയ പ്രഖ്യാപനം. 

Leave a Reply

Your email address will not be published. Required fields are marked *