പ്രണയം നടിച്ച് വിഡിയോ കോൾ ; വീഡിയോ പിതാവിനയച്ച് ഭീഷണി ; യുവാവ് ദുബായിൽ പിടിയിൽ

ദുബായ് : യുവതിയുമായി നടത്തിയ   സ്വകാര്യ  വീഡിയോ കോൾ ദൃശ്യങ്ങൾ വീട്ടുകാര്‍ക്ക് അയച്ചുകൊടുത്ത കേസില്‍ 32കാരനെ ആറു മാസം തടവു ശിക്ഷയ്ക്ക് വിധിച്ച് ദുബായ് കോടതി.പ്രണയം തകർന്നതിനു ശേഷം യുവാവ് വീഡിയോ കാൾ ദൃശ്യങ്ങൾ പുറത്താക്കിയതിനെത്തുടർന്ന് ഏപ്രിലിൽ യുവതി നൽകിയ പരാതിയിലാണ് വിധി വന്നിരിക്കുന്നത്. 25,000 ദിര്‍ഹം നൽകിയില്ലെങ്കില്‍  വീഡിയോയും ചിത്രങ്ങളും യുവതിയുടെ പിതാവിനും സുഹൃത്തുക്കള്‍ക്കും അയയ്ക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് യുവതി പണം നല്‍കിയെങ്കിലും പ്രതി, സ്വകാര്യ വീഡിയോ കോൾ ദൃശ്യങ്ങൾ  യുവതിയുടെ പിതാവിന് അയച്ചുകൊടുക്കുകയായിരുന്നു

യുവതിയും പ്രതിയായ യുവാവും നേരത്തെ പ്രണയത്തിലായിരുന്നപ്പോള്‍   ഇവര്‍ നടത്തിയ വീഡിയോ കോള്‍ ദൃശ്യങ്ങളാണ് പിന്നീട് യുവതിയെ ഭീഷണിപ്പെടുത്താന്‍ മുന്‍ കാമുകന്‍ ഉപയോഗിച്ചത്. വീഡിയോ കോളിനിടെ യുവാവ് പറഞ്ഞതെല്ലാം താന്‍ അനുസരിച്ചെന്നും തങ്ങള്‍ വിവാഹിതരാകുമെന്ന വിശ്വാസത്തിലാണ് ഇങ്ങനെ ചെയ്തതെന്നും യുവതി പറയുന്നു. എന്നാല്‍ വാട്‌സാപ്പില്‍ തന്റെ വീഡിയോ ക്ലിപ്പുകള്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്നും യുവതി പറഞ്ഞു. ഇതേ കുറിച്ച് യുവാവിനോട് ചോദിച്ചപ്പോള്‍ വീഡിയോ കോളിനിടെ പകര്‍ത്തിയ ദൃശ്യങ്ങളും ക്ലിപ്പുകളുമാണിതെന്നാണ് ഇയാള്‍ മറുപടി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ പൊലീസ് പിടികൂടി. ഇയാളുടെ ഫോണും പിടിച്ചെടുത്തു. ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ യുവാവിനെ നാടുകടത്തും.

Leave a Reply

Your email address will not be published. Required fields are marked *