പൃഥ്വിരാജ് ചിത്രം കാപ്പ ഇന്ന് മുതൽ ദുബായിൽ, വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണമെന്ന് താരം

ദുബായ് : പൃഥ്വിരാജ് ചിത്രം കാപ്പ ഇന്ന് മുതൽ ദുബായിൽ പ്രദർശനമാരംഭിക്കും. ഫാർസ് ഫിലിംസ് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. അതേസമയം പുതിയ ചിത്രമായ ‘കാപ്പ’ യുടെ ഗൾഫിലെ റിലീസിനോടനുബന്ധിച്ച് ദുബായിൽ വാർത്താസമ്മേളനത്തിൽ തരാം പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. സിനിമയിൽ ഓരോവാക്കും വളരെ സൂക്ഷിച്ച് ഉപയോഗിക്കേണ്ട കാലഘട്ടമാണെന്നും, സിനിമാ സംഭാഷണങ്ങൾ വരികൾക്കപ്പുറം വായിക്കാൻ സാധ്യതയുണ്ടെന്നും താരം അഭിപ്രായപ്പെട്ടു.

സിനിമയിൽ സംഭാഷണങ്ങളൊരുക്കുമ്പോൾ അവയിലേതെങ്കിലും ഭാവിയിൽ വലിയദോഷം ചെയ്യുമെന്ന് ചിന്തിച്ചിരുന്നില്ല. അണിയറപ്രവർത്തകർ ഒരിക്കലും ചിന്തിക്കാത്തവിധത്തിലായിരിക്കും പിന്നീടവ വിവാദമായിത്തീരുക. തന്റെ ചിത്രമായ ‘കടുവ’ യിലെ ഒരു സംഭാഷണമുണ്ടാക്കിയ വിമർശനങ്ങളുടെ വെളിച്ചത്തിലായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.

എല്ലാവരേയും സന്തോഷിപ്പിക്കുന്ന സിനിമ ഉണ്ടാക്കാൻ കഴിയില്ലെന്ന് സംവിധായകനും തിരക്കഥാകൃത്തും നടനുമായ ദിലീഷ് പോത്തൻ പറഞ്ഞു. പറയേണ്ടത് പറയാനാണ് പലപ്പോഴും ശ്രമിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. താരങ്ങളായ അപർണ ബാലമുരളിയും അന്നാ ബെന്നും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *