ദുബൈ എക്‌സ്‌പോ സിറ്റി മാസ്റ്റർപ്ലാൻ പ്രഖ്യാപനം നടത്തി ദുബൈ ഭരണാധികാരി

ദുബൈ എക്‌സ്‌പോ സിറ്റി വികസനത്തിന് പുതിയ മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ച് ദുബൈ ഭരണാധികാരി. ദുബൈ നഗരത്തിന്റെ ഭാവി വികസനകേന്ദ്രം എന്ന് വിശേഷിപ്പിച്ചാണ് ശൈഖ് മുഹമ്മദ് എക്‌പോസിറ്റിയുടെ മാസ്റ്റർ പ്ലാന് അംഗീകാരം നൽകിയത്.

അഞ്ച് അർബൻ ഡിസ്ട്രിക്ടുകൾ ഉൾപ്പെടുത്തിയാണ് ദുബൈ എക്‌സ്‌പോ സിറ്റിയുടെ പുതിയ മാസ്റ്റർ പ്ലാൻ. 3.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ താമസകേന്ദ്രങ്ങളും ഓഫീസ് സമുച്ചയങ്ങളും ഒരുക്കും. എവിടേക്കും കാൽനടയായി എത്താൻ കഴിയുന്ന നഗരമേഖല എന്ന പ്രത്യേകതയുണ്ടാകും എക്‌സ്‌പോ സിറ്റിക്ക്.

അൽമക്തൂം എയർപോർട്ട്, ജബൽഅലി തുറമുഖം, ദുബൈ എക്‌സ്ബിഷൻ സെന്റർ എന്നിവയുടെ സാമീപ്യത്തിന് പുറമെ പ്രത്യേക മെട്രോ സ്റ്റേഷൻ കൂടി എക്‌സ്‌പോ സിറ്റിക്ക് ഉണ്ട്. വിവിധ മേഖലകളിലായി 40,000 പ്രൊഫഷനുകൾക്ക് താമസമൊരുക്കാൻ കൂടി എക്‌സ്‌പോ സിറ്റി ലക്ഷ്യമിടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *