ദുബായിൽ വാഹനങ്ങളുടെ ഓഡോമീറ്ററിൽ കിലോമീറ്റർ കുറച്ചു കാണി ച്ച് തട്ടിപ്പ്

 

ദുബായ് : ദുബായിൽ മീറ്ററിൽ കൃത്രിമം കാണിച്ചുള്ള തട്ടിപ്പ് വ്യാപകമായ സാഹചര്യത്തിൽ ഉപയോഗിച്ച വാഹനങ്ങൾ വാങ്ങുന്നവർ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്. കൂടുതൽ കിലോമീറ്റർ ഓടിയ വാഹനങ്ങളുടെ ഓഡോമീറ്ററിൽ കിലോമീറ്റർ കുറച്ചു കാണിച്ചാണ് തട്ടിപ്പ്.

കിലോമീറ്റർ കുറയുന്നതോടെ വാഹനങ്ങളുടെ വിലയിൽ ഗണ്യമായ വ്യത്യാസമുണ്ടാകും. ഇതുപോലുള്ള സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തെളിവ് സഹിതം ഉടൻ കോടതിയെ സമീപിക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. വാഹനം വാങ്ങി ആറ് മാസം വരെ ഇത്തരത്തിൽ കേസ് ഫയൽ ചെയ്യാൻ സമയമുണ്ട്. ആറ്മാസത്തിൽ കൂടുതൽ ഗാരൻറിയുണ്ടെങ്കിൽ, ഗാരൻറി കഴിയുന്നതിന് മുമ്പുവരെ കേസ് നൽകാം. പണം തിരികെ ലഭിക്കുകയും ചെയ്യും. മൈലേജ് കൂടുതലുണ്ടെന്ന് കാണിച്ച് മീറ്ററിൽ കൃത്രിമം നടത്തിയുള്ള തട്ടിപ്പും നടക്കുന്നുണ്ട്.

വാഹനത്തിൻറെ സർക്യൂട്ട് ബോർഡ് മാറ്റിയാണ് മീറ്ററിൽ കൃത്രിമം കാണിക്കുന്നത്. പ്രത്യേക ഉപകരണം ഉപയോഗിച്ചും കൃത്രിമം നടത്താം. യു.എ.ഇയിലെ വിവിധ വെരിഫൈഡ് കേന്ദ്രങ്ങളിൽ കാർ പരിശോധിച്ചാൽ വാഹനങ്ങളുടെ കിലോമീറ്റർ, മൈലേജ് ഉൾപെടെയുള്ള വിവരങ്ങൾ കൃത്യമായി അറിയാൻ കഴിയും. മുമ്പ് നടന്ന സർവീസുകൾ കൂടി വിലയിരുത്തി വേണം ഉപയോഗിച്ച വാഹനങ്ങൾ വാങ്ങാനെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ നിർദേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *