Warning: Trying to access array offset on value of type bool in /home/www/news.radiokeralam.com/wp-content/plugins/seo-by-rank-math/includes/modules/version-control/class-beta-optin.php on line 148
ഒരു പുഴുവിനെ പോലും നോവിക്കാതെ കാനന പാതയിലെ ഇത്തിഹാദ് റെയിൽവേ ; 70% പൂർത്തീകരണത്തിൽ - Radio Keralam 1476 AM News

ഒരു പുഴുവിനെ പോലും നോവിക്കാതെ കാനന പാതയിലെ ഇത്തിഹാദ് റെയിൽവേ ; 70% പൂർത്തീകരണത്തിൽ

അബുദാബി : വന്യമൃഗങ്ങളോട് നീതിപുലർത്തികൊണ്ട് വികസനത്തിലേക്കു കുതിച്ച് ഇത്തിഹാദ് റെയിൽ. ഏകദേശം 70 ശതമാനത്തോളം പൂർത്തീകരണത്തിൽ എത്തി നിൽക്കുന്ന ഇത്തിഹാദ് റെയിൽവേ വന്യമൃഗങ്ങളുടെ സഞ്ചാരത്തെ തടസ്സപ്പെടുത്താതെയാണ് മുഴുവൻ രൂപ ഘടനയും നടത്തിയിരിക്കുന്നത്. പ്രത്യേക ഇടനാഴിയും, അനിമൽ ക്രോസിങ്ങും, നോ ഹോൺ സോൺ, ബഫർ സോൺ മുതലായ എല്ലാ സൗകര്യങ്ങളും അവതരിപ്പിച്ചുകൊണ്ടാണ് മിണ്ടാപ്രാണികളോട് നീതി പുലർത്തിയിരിക്കുന്നത്. 1200 കി.മീ ദൈർഘ്യമുള്ള പദ്ധതി കടന്നുപോകുന്ന മേഖലകളിലെ നൂറുകണക്കിന് മരങ്ങൾ മാറ്റി നടുകയാണ്. പ്രകൃതിയെ നെഞ്ചോടു ചേർത്തും വികസനം സാധ്യമാകുമെന്ന് കാട്ടിത്തരുന്ന യുഎഇയിലെ ഒട്ടേറെ ഉദാഹരണങ്ങളിൽ ഒന്നാണ് ഇത്തിഹാദ് റെയിൽ പദ്ധതി.

ജൈവവൈവിധ്യവും പ്രകൃതിയും സംരക്ഷിച്ചാണ് വികസനപദ്ധതി മുന്നോട്ടുപോകുന്നതെന്ന് ഇത്തിഹാദ് റെയിൽ ഡപ്യൂട്ടി പ്രോജക്ട് മാനേജർ ഖലൂദ് അൽ മസ്‌റൂയി പറഞ്ഞു.ഇതിന്റെ ഭാഗമായി 1,300 ഗാഫ് മരങ്ങളും നൂറുകണക്കിന് സിദർ, ഈന്തപ്പനകൾ എന്നിവ മാറ്റി നട്ടു. പദ്ധതി പ്രദേശത്തുനിന്ന് 300ലേറെ മൃഗങ്ങളെയും വിഷപ്പാമ്പ് ഉൾപ്പെടെ ഇഴജന്തുക്കളെയും മാറ്റിപ്പാർപ്പിച്ചു.സൗദിയുടെ അതിർത്തി മുതൽ ഫുജൈറ വരെയുള്ള പദ്ധതിയുടെ 70% നിർമാണം പൂർത്തിയായി. 2024ൽ യാത്രാ സർവീസ്പ്ര ആരംഭിക്കുമെന്നാണ് തീക്ഷ. ഇതോടെ എമിറേറ്റുകൾ തമ്മിലുള്ള ദൈർഘ്യം കുറയും.നിർദിഷ്ട റൂട്ടിൽനിന്നും 270 മീറ്റർ അകലെയുള്ള പക്ഷിസങ്കേതമായ അൽവത്ബ വെറ്റ് ലാൻഡ് റിസർവിനു സമീപത്തുകൂടിയുള്ള നിർമാണം പ്രജനനകാലത്ത് നിർത്തിവച്ചതും ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ഏകദേശം 250 ഇനം പക്ഷികളും 37 ഇനം സസ്യങ്ങളുമാണ് ഇവിടെയുള്ളത്.ഇതിൽ 4000ത്തോളം അരയന്നങ്ങളും ഉൾപ്പെടും.ട്രാക്ക് കടന്നുപോകുന്ന വഴിയിൽ മൃഗങ്ങൾക്കായി 95 ക്രോസിങ്ങുകളും കലുങ്കുകളും നിർമിച്ചുവരുന്നു.ഹുബാറ പക്ഷികളുടെ സംരക്ഷണത്തിന് ഹുബാറ കൺസർവേഷനുള്ള ഇന്റർനാഷനൽ ഫണ്ടുമായി ചേർന്ന് പ്രത്യേക പദ്ധതിയും ആവിഷ്ക്കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *