നിര്‍ബന്ധിത തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗത്വമെടുക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് ഒന്ന് വരെ നീട്ടി യുഎഇ. അടുത്ത മാസം 31നകം ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗത്വമെടുക്കാത്തവര്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
തൊഴില്‍ നഷ്ടമാകുന്നവര്‍ക്ക് മൂന്നു മാസത്തേക്ക് അടിസ്ഥാന ശമ്പളത്തിന്‍റെ 60 ശതമാനം വീതം പ്രതിമാസം നല്‍കുന്നതാണ് പദ്ധതി. 10,000 ദിര്‍ഹം വരെ പ്രതിമാസ ശമ്പളമുള്ളവര്‍ക്ക് മാസം അഞ്ച് ദിര്‍ഹവും 10,000 ന് മുകളില്‍ ശമ്പളമുള്ളവര്‍ക്ക് മാസം 10 ദിര്‍ഹവുമാണ് ഇന്‍ഷുറന്‍സ് പ്രീമിയം. തുടർച്ചയായി 12 മാസമെങ്കിലും തൊഴിലില്ലായ്മ ഇൻഷുറൻസ് സ്കീമിൽ വരിക്കാരായിരിക്കുന്നവർക്ക് നഷ്ടപരിഹാരം ക്ലെയിം ചെയ്യാം. നടപടിക്രമങ്ങൾക്കിടെ റസിഡൻസി റദ്ദാക്കി രാജ്യം വിടുകയോ പുതിയ ജോലിയിൽ ചേരുകയോ ചെയ്താൽ നഷ്ടപരിഹാരത്തിനുള്ള അവകാശം നഷ്ടപ്പെടും.