ദുബായിൽ ഇന്ത്യൻ കോൺസുലേറ്റിന്റെ അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് ഓൺലൈൻ അപ്പോയിൻമെന്റ് സംവിധാനം ഏർപ്പെടുത്തി. ഈമാസം പത്ത് മുതൽ അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി എത്തുന്നവർക്ക് ഓൺലൈൻ അപ്പോയിന്റ്മെന്റ് നിർബന്ധമാകും.
എസ്.ജി.ഐ.വി.എസ് ഗ്ലോബൽ കോമേഴ്സ്യൽ ഇൻഫോർമേഷൻ സർവീസ് എന്ന സ്ഥാപനമാണ് ഇന്ത്യൻ കോൺസുലേറ്റിന്റെ അറ്റസ്റ്റേഷൻ സേവനങ്ങൾ പുറംജോലി കരാർ ഏറ്റെടുത്തിരിക്കുന്നത്. അറ്റസ്റ്റേഷൻ ആവശ്യമുള്ളവർ തങ്ങളുടെ തിരിച്ചറിയൽ രേഖകൾ സഹിതം വെബ്സൈറ്റ് മുഖേനയാണ് അപ്പോയിന്റമെന്റ് എടുക്കേണ്ടത്.
ഇമെയിലിൽ ലഭിച്ച അപ്പോയിന്റ്മെന്റ് രേഖയും, തിരിച്ചറിയൽ രേഖകളുമായാണ് അറ്റസ്റ്റേഷൻ കേന്ദ്രത്തിൽ എത്തേണ്ടത്. ഒക്ടോബർ പത്ത് മുതൽ അടിയന്തര ആവശ്യങ്ങൾക്കുള്ള അറ്റസ്റ്റേഷൻ മാത്രമേ മുൻകൂർ അപ്പോയിൻമെന്റില്ലാതെ സ്വീകരിക്കൂ എന്ന് ഇന്ത്യൻ കോൺസുലേറ്റ് വാർത്താകുറിപ്പിൽ അറിയിച്ചിട്ടുണ്ട്.
ഓൺലൈൻ അപ്പോയ്ന്റ്മെന്റിനായി ചെയ്യേണ്ട കാര്യങ്ങൾ
ഐവിഎസ് ഗ്ലോബൽ വെബ് സൈറ്റ് വെബ്സൈറ്റ് https://www.ivsglobalattestation.com/ സന്ദർശിച്ച ശേഷം അപ്പോയ്ന്റ്മെന്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.ശേഷം വരുന്ന ഭാഗത്ത് സ്വന്തം ഐ ഡി പ്രൂഫിൽ നൽകിയിരിക്കുന്ന വിവരങ്ങൾ നൽകുക. തുടർന്ന് വെരിഫിക്കേഷൻ നൽകുന്നതിനായി ഈമെയിലോ ഫോൺ നമ്പറോ ആവശ്യപ്പെടും. ഇത് നൽകുന്ന പക്ഷം അപേക്ഷകന് കോൺഫോർമേഷൻ സന്ദേശം ലഭിക്കുന്നതായിരിക്കും.
ഫോൺ SG IVS Global Commercial Information Services: 04-3579585,
പ്രവാസി ഭാരതിയ സേവാ കേന്ദ്ര(PBSK). 24 മണിക്കൂർ ഹെൽപ് ലൈൻ ടോൾ ഫ്രീ നമ്പർ (കോൺസുലേറ്റ്): 800 46342
ഇ–മെയിൽ: pbsk.dubai@mea.gov.in. attestation.dubai@mea.gov.in (പരാതികൾക്കും നിർദേശങ്ങൾക്കും) passport.dubai@mea.gov.in