ബ്രിട്ടീഷ് സ്റ്റാൻഡേർഡ്സ് ഇൻസ്റ്റിറ്റ്യൂഷൻ (ബി.എസ്.ഐ) സർട്ടിഫിക്കേഷൻ നേടി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക (മെന) റീജനിൽ ഈ അംഗീകാരം നേടുന്ന ആദ്യ സ്ഥാപനമാണ് ആർ.ടി.എ എന്ന് അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വാല്യൂ മാനേജ്മെന്റ് സംവിധാനത്തിനാണ് ബി.എസ് ഇ.എൻ 12973:2020 സർട്ടിഫിക്കേഷൻ ലഭിച്ചത്. സ്ഥാപനങ്ങളെ സംബന്ധിച്ച് ബി.എസ്.ഐ സർട്ടിഫിക്കേഷൻ നിർണായകമായ അംഗീകാരമാണ്. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും പ്രകടനം മെച്ചപ്പെടുത്തുന്നതിലും ഇത് പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ആർ.ടി.എ വ്യക്തമാക്കി.