അൽ മുസല്ല സ്ട്രീറ്റിൽ ഇന്ന് മുതൽ രണ്ട് ഘട്ടങ്ങളിലായി ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

ഖോർഫക്കാനിലെ അൽ മുസല്ല സ്ട്രീറ്റിൽ ഇന്ന് മുതൽ രണ്ട് ഘട്ടങ്ങളിലായി ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (SRTA) അറിയിച്ചു.

ഈ റോഡിൻറെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ റോഡിൽ താഴെ പറയുന്ന രീതിയിലാണ് രണ്ട് ഘട്ടങ്ങളിലായി ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്:

ഒന്നാം ഘട്ടം: 2023 ജൂലൈ 17, തിങ്കളാഴ്ച മുതൽ ജൂലൈ 31 വരെ.

രണ്ടാം ഘട്ടം: 2023 ഓഗസ്റ്റ് 1, ചൊവ്വാഴ്ച മുതൽ ഓഗസ്റ്റ് 14 വരെ.

ഈ മേഖലയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ ജാഗ്രത പുലർത്തണമെന്ന് SRTA ആഹ്വാനം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *