അബുദാബി വിമാനത്താവളം വഴി കഴിഞ്ഞവർഷം വന്നുപോയത് 1.59 കോടി യാത്രക്കാർ

2022ൽ അബുദാബി വിമാനത്താവളങ്ങൾ വഴി സഞ്ചരിച്ചത് 1.59 കോടി യാത്രക്കാർ. കോവിഡ് നിയന്ത്രണം നീക്കിയതോടെ കഴിഞ്ഞ വർഷം സഞ്ചാരികളുടെ ഒഴുക്കായിരുന്നു. കൊച്ചി ഉൾപ്പെടെ തിരക്കേറിയ 5 സെക്ടറുകളിലേക്കു മാത്രം യാത്ര ചെയ്തത് 47.8 ലക്ഷം പേരാണ്.

അബുദാബി, അൽഐൻ രാജ്യാന്തര വിമാനത്താവളങ്ങൾ, അൽബത്തീൻ എക്‌സ്‌ക്യൂട്ടിവ്, ഡെൽമ ഐലൻഡ്, സർബനിയാസ് ഐലൻഡ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ വഴിയുള്ള യാത്രക്കാരും ഇതിൽ ഉൾപ്പെടും. 2021ൽ 52.6 ലക്ഷം പേരാണ് അബുദാബി വഴി യാത്ര ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *