ദുബായ് : വാഹനങ്ങൾ ഓവർ ടേക്ക് ചെയ്യുമ്പോഴുണ്ടാകുന്ന ഗുരുതരമായ അപകടങ്ങളെ ഒഴിവാക്കണമെന്നഭ്യർത്ഥിച്ചുകൊണ്ട് അബുദാബി പോലീസ് അപകട വീഡിയോ പങ്കിട്ടു. അശ്രദ്ധമായി വാഹങ്ങളെ മറികടക്കുന്നത് ഒഴിവാക്കണമെന്ന തലക്കെട്ടോടെയായിരുന്നു വിഡിയോ പങ്കിട്ടത്. വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പെന്ന നിലയിൽ പങ്കിട്ട വിഡിയോയിൽ ഒരു കാർ തെറ്റായി മറ്റൊരു കാറിനെ മറികടക്കുന്നതിന്റെയും നിയന്ത്രണം നഷ്ടപ്പെടുന്നതിന്റെയും ദൃശ്യങ്ങളായിരുന്നു. വളരെ വേഗതയിൽ വന്ന കാർ മുന്നിലെ വാഹനത്തെ തെറ്റായ ദിശയിലൂടെ മറികടക്കാൻ ശ്രമിക്കുകയും റോഡിൻറെ ഒരു വശത്തേക്ക് തെന്നിമാറിപോവുകയുമായിരുന്നു ദൃശ്യങ്ങളിൽ കാണാൻ സാധിക്കുക. ഒരു കാരണവശാലും വാഹനങ്ങൾ ഇടതുവശത്തുകൂടിയല്ലാതെ മറികടക്കരുതെന്നും, നിർബന്ധമായും സിഗ്നലുകൾ ഉപയോഗിച്ച ശേഷം മാത്രം വാഹനം വ്യതിചലിപ്പിക്കാൻ പാടുള്ളൂവെന്നും പോലീസ് നിർദേശം നൽകി.
അപകട വിഡിയോ പങ്കിട്ട് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്
