അജ്മാൻ റോള ബസ് സർവീസ് താത്കാലികമായി നിർത്തുന്നു; ബദൽ റൂട്ടുകളെ ആശ്രയിക്കണമെന്ന് നിർദേശം

അജ്മാനിലെ വ്യവസായ മേഖലയിൽ നിന്ന് ഷാർജ റോളയിലേക്കുള്ള ബസ് സർവീസ് താൽകാലികമായി നിർത്തിവെക്കുന്നതായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി. റോളയിലേക്കുള്ള യാത്രക്കാർ ബദൽ ബസ് റൂട്ടുകളിൽ യാത്ര ചെയ്യണമെന്നാണ് അതോറിറ്റി അറിയിക്കുന്നത്.

ആഗസ്റ്റ് ഒന്ന് മുതലാണ് അജ്മാൻ വ്യവസായ മേഖലയിൽ നിന്ന് ഷാർജ റോളയിലേക്ക് സർവീസ് നടത്തുന്ന SHJ 2 എന്ന ബസ് സർവീസ് ട്രാൻസ്പോർട്ട് അതോറിറ്റി നിർത്തിവെക്കുന്നത്. അജ്മാനിൽ നിന്ന് റോളയിലേക്ക് യാത്ര ചെയ്യേണ്ടവർ ഇനി മുതൽ കണക്ടിങ് ബസുകളെ ആശ്രയിക്കേണ്ടി വരും.

അജ്മാന്‍ വ്യവസായ മേഖലയില്‍ നിന്നും എ.ജെ 2 ബസില്‍ കയറി അല്‍ മുസല്ല ബസ് സ്‌റ്റേഷനിലെത്തണം. പിന്നീട് SHJ വൺ ബസില്‍ കയറി ഷാര്‍ജ റോളയിലേക്ക് യാത്ര തുടരണമെന്നും അതോറിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *