‘സഹോദരങ്ങൾ ഉണ്ടായിരുന്നെങ്കിലെന്ന് തോന്നാറുണ്ട്’: ഹണി റോസ്

മലയാളത്തിൻറെ സ്വപ്നസുന്ദരിയാണ് ഹണി റോസ്. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ചോക്ലേറ്റ് നായിക വെള്ളിത്തിരയിലെത്തുന്നത്. വീട്ടിലെ ഒറ്റക്കുട്ടിയാണ് ഹണിറോസ്. സഹോദരങ്ങൾ ഇല്ലാത്തതിൽ വിഷമമുണ്ടോ എന്ന ചോദ്യത്തിന് താരത്തിൻറെ മറുപടി ഇങ്ങനെയായിരുന്നു:

അച്ഛൻറെയും അമ്മയുടെയും ഏകമകളായി ജീവിക്കാനായിരുന്നു എനിക്കിഷ്ടം. സുഹൃത്തുക്കളൊക്കെ സഹോദരങ്ങളെക്കുറിച്ചു പറയുമ്പോഴും സങ്കടമൊന്നും തോന്നിയിട്ടില്ല. ഒറ്റ മകളായതിൽ അന്നൊക്കെ സന്തോഷമേ ഉള്ളു. കാരണം എൻറെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കിട്ടുമല്ലോ.

സഹോദരങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ഇപ്പോൾ തോന്നാറുണ്ട്. കാരണം ഞാൻ എവിടെപ്പോയാലും അച്ഛനോ അമ്മയോ ഒപ്പമുണ്ടായിരിക്കും. ആ കെയറിങ് ഷെയർ ചെയ്യാൻ ആരെങ്കിലുമുണ്ടായിരുന്നെങ്കിൽ എനിക്കു കുറച്ചുകൂടി ഫ്രീയായി നടക്കാമായിരുന്നു. കൂട്ടിനു മറ്റാരുമില്ലാത്തതുകൊണ്ടാവാം പേരൻറ്‌സാണ് എൻറെ ബെസ്റ്റ് ഫ്രണ്ട്‌സ്. അവരാണ് എല്ലാ സമയത്തും എനിക്കൊപ്പമുള്ളത്. മാതാപിതാക്കൾ എന്നതിലുപരി സുഹൃത്തുക്കളോടുള്ള ഒരു അറ്റാച്ച്‌മെൻറ് എനിക്കവരോടുണ്ട്- ഹണി റോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *