ബോളിവുഡ് താരം വിവേക് ഒബ്റോയിയുമായി ബന്ധപ്പെട്ട കമ്പനിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ഭവന പദ്ധതി തട്ടിപ്പ് കേസിൽ കാറം ഡെവലപ്പേഴ്‌സ് എന്ന കമ്പനിയുടെ 19 കോടി രൂപയുടെ ആസ്തികൾ ഇ.ഡി കണ്ടുകെട്ടി. വിവേക് ഒബ്റോയ് കാറത്തിനടിയിലെ വിവിധ ഭവനപദ്ധതികളെ പ്രൊമോട്ട് ചെയ്തിരുന്നു.
2023ൽ കേസ് പരിഗണിക്കവേ വിവേക് ഒബ്റോയ് പങ്കാളിയായ കമ്പനിയിൽ അഴിമതി കേസിന്റെ വീഴ്ച ചൂണ്ടിക്കാണിച്ച് ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര പൊലീസിനെ വിമർശിച്ചിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കായുള്ള ഭവനനിർമാണ പദ്ധതിയിൽ ഉണ്ടായ സാമ്പത്തിക ക്രമക്കേടാണ് ഇപ്പോൾ അന്വേഷിക്കുന്നത്.
കുറഞ്ഞ ചെലവിൽ ഭവനനിർമാണം എന്ന പേരിൽ തുടങ്ങിയത് ഇതിൽ 11,500 പേർക്ക് വാഗ്ദാനം ചെയ്ത ഭവനങ്ങൾ ലഭിച്ചിരുന്നില്ല. പദ്ധതിയിലേക്ക് നിക്ഷേപകരെ ആകർഷിക്കാൻ കമ്പനി വ്യാജരേഖകൾ ചമച്ചുവെന്നും കൃഷിഭൂമി കാർഷികേതര ഭൂമിയായി കാണിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്നും അധികൃതർ പറയുന്നു. പദ്ധതിയിൽ വിശ്വസിച്ച് പലരും വർഷങ്ങളായി സ്വരുക്കൂട്ടിയ പണമാണ് കമ്പനിയെ ഏൽപ്പിച്ചത്.