മനുഷ്യനെ ഫം​ഗസിന് നശിപ്പിക്കാൻ കഴിയുമെന്ന് ​ഗവേഷകൻ; ഭാവിയിലെ വില്ലൻ ഫം​ഗസോ?

ഫംഗസിന് മനുഷ്യരാശിയെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കാൻ കഴിയുമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പ്രൊഫസർ അർതുറോ കാസഡെവാൾ. മോളിക്യുലർ മൈക്രോബയോളജി, ഇമ്മ്യൂണോളജി, ഇൻഫെക്ഷ്യസ് ഡിസീസസ് എന്നിവയിൽ ഗവേഷണം നടത്തിവരുന്ന കാസഡെവാൾ ജോൺസ് ഹോപ്കിൻസ് ബ്ലൂംബെർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ പ്രൊഫസറാണ്. വാട്ട് ഇഫ് ഫംഗി വിൻ? എന്ന അദ്ദേ​​ഹത്തിന്റെ ഏറ്റവും പുതിയ പുസ്തകത്തിലാണ് ഈ പരാമർശങ്ങൾ നടത്തിയിരിക്കുന്നത്. സിനിമകളിലൊക്കെ കാണുന്നതുപോലെ മനുഷ്യനെ സോമ്പിയാക്കാൻ കഴിയ്യുന്ന ഫംഗസൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും കാലക്രമേണ കൂടുതൽ അപകടകരമായ പുതിയ ഫംഗസ് ഉയർന്നു വരാൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

കാലാവസ്ഥാ വ്യതിയാനമായിരിക്കും ഫംഗസ് രോഗങ്ങൾക്ക് കാരണമാകുന്നത്. നിലവിൽ ഫംഗസിന് 37 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനിലയിൽ അതിജീവിക്കാൻ കഴിയില്ല. എന്നാൽ ഈ പരിധി ലംഘിക്കാൻ ഫംഗസുകൾക്ക് കഴിയുമെന്നും അന്ന് അത് മനുഷ്യന് വലിയ വിപത്തായി വരുമെന്നും അദ്ദേഹം പറയ്യുന്നു. 2007-ൽ ജപ്പാനിലെ ഒരു വ്യക്തിയുടെ ചെവിയിൽ കാൻഡിഡ ഔറിസ് എന്ന ഫംഗസ് കണ്ടെത്തിയതിനെ തുടർന്ന് ഫംഗസ് രൂപാന്തരപ്പെടുന്നതിൻറെ തെളിവുകൾ പ്രൊഫസർ തൻറെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ഈ സംഭവത്തിന് മുമ്പ് വരെ ഈ ഫംഗസ് വൈദ്യശാസ്ത്രത്തിന് അജ്ഞാതമായിരുന്നു. ഈ ഫംഗസ് പിന്നീട് ദക്ഷിണ അമേരിക്ക, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *