നടൻ ബാല വീണ്ടും വിവാഹിതനായി, നടന്റേത് നാലാം വിവാഹം

തന്റെ 250 കോടിയുടെ സ്വത്തുക്കൾ അന്യം നിന്നുപോകാതിരിക്കാൻ വീണ്ടും വിവാഹം കഴിക്കും എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വിവാഹ ജീവിതത്തിലേയ്ക്ക് കടന്ന് നടൻ ബാല. നടന്റെ നാലാം വിവാഹമാണിത്. ഇത്തവണ നടന്റെ മാമന്റെ മകൾ കോകിലയാണ് ജീവിത സഖി.

”ബന്ധുവാണ് വധു. പേര് കോകില. എന്റെ അമ്മയ്ക്ക് വരാൻ പറ്റിയില്ല. 74 വയസുണ്ട്. വരണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ആരോഗ്യനില മോശമാണ്. കോകിലയുടെ ചെറുപ്പത്തിലെ ആഗ്രഹമാണ് ഇപ്പോൾ നടന്നത്. വാഴ്ത്തണമെന്ന് ആഗ്രഹമുള്ളവർ വാഴ്ത്തുക. കഴിഞ്ഞ ഒരു കൊല്ലമായി എന്റെ ആരോഗ്യ നിലയിൽ നല്ല മാറ്റമുണ്ട്. ആ സമയത്തൊക്കെ കൂടെ നിന്ന ആളാണ് കോകില”യെന്നും വിവാഹശേഷം ബാല മാധ്യമങ്ങളോട് പ്രതികരിച്ചു.

കലൂർ പാവക്കുളം ക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹം. പ്രമുഖ ഗായിക അടക്കം മൂന്നൂ പേർ ജീവിത സഖിയായി എത്തിയിരുന്നു എങ്കിലും വിവാഹജീവിതം മുന്നോട്ടുപോയിരുന്നില്ല. കഴിഞ്ഞ ദിവസമാണ് തന്റെ 250 കോടിയുടെ സ്വത്തുക്കൾ അന്യം നിന്നുപോകാതെ ഇരിക്കാൻ വിവാഹം കഴിക്കുമെന്ന് ബാല അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *