കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്റെ വിട് സന്ദര്‍ശിച്ച അനുഭവം പങ്കുവച്ച് നടന്‍ ടിനി ടോം

വൈദ്യപരിശോധനയ്ക്ക് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പോലീസ് എത്തിച്ച പ്രതിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്റെ ഓര്‍മകള്‍ ഏവരെയും നൊമ്പരപ്പെടുത്തുന്നതാണ്.  വന്ദനയുടെ വിട് സന്ദര്‍ശിച്ച അനുഭവം പങ്കുവച്ചിരിക്കുകയാണ് നടന്‍ ടിനി ടോം.

നടന്‍ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തില്‍ കെ.ജി മോഹന്‍ദാസ് അതിഥികളിലൊരാളായിരുന്നു. ഭാഗ്യയുടെ കല്യാണ ചടങ്ങുകളില്‍ വച്ച് ഏറ്റവും മഹനീയ സാന്നിധ്യമായി തനിക്ക് തോന്നിയത് ഈ അച്ഛന്റെ സാന്നിധ്യമാണെന്നും മേല്‍വിലാസം വാങ്ങി വീടു സന്ദര്‍ശിച്ചതാണെന്നും ടിനി ടോം കൂട്ടിച്ചേര്‍ത്തു.

ടിനി ടോമിന്റെ കുറിപ്പ്

ഈ അച്ഛനെ ഓര്‍മ്മയുണ്ടോ ഉണ്ടാവില്ല കാരണം നമ്മള്‍ മറക്കാന്‍ മിടുക്കരാണല്ലോ കൃത്യം 8 മാസം മുന്‍പ് നമുക്ക് ഒരു മകളെ നഷ്ടപ്പെട്ടു ഡോ. വന്ദനാ ദാസ് ആ കുഞ്ഞിന്റെ അച്ഛനാണ് ഇത്, ഇദ്ദേഹത്തെ ഞാന്‍ പരിചയപ്പെട്ടത് സുരേഷ്ഗോപി ചേട്ടന്റെ മകളുടെ തിരുവനന്തപുരം വിവാഹ റിസപ്ഷനില്‍ വച്ചാണ്, ഭാഗ്യയുടെ കല്യാണ ചടങ്ങുകളില്‍ വച്ച് ഏറ്റവും മഹനീയ സാന്നിധ്യമായി എനിക്ക് തോന്നിയത് ഈ അച്ഛന്റെ സാന്നിധ്യം തന്നെയാണ് ഒരു ചാനലുകളും ഇദ്ദേഹത്തിനെ തിരിച്ചറിഞ്ഞില്ല … ഒരു അച്ഛന്‍ മകളുടെ കല്യാണം നടത്തുന്നത് കണ്‍നിറയെ കാണുകയായിരുന്നു ഈ അച്ഛന്‍, ഞാന്‍ അഡ്രെസ്സ് മേടിച്ചു ഇപ്പോ വീട്ടില് കാണാനെത്തി …….നിങ്ങളും ഈ മുട്ടുചിറ കോട്ടയം വഴി പോകുമ്പോള്‍ ഒന്ന് ഈ വീട്ടില് വരുക ഒന്നിനും അല്ല എന്തു നമ്മള്‍ കൊടുത്താലും പകരം ആവില്ലല്ലോ ….ഒരു സാന്ത്വനം അത് വലിയ ഒരു ആശ്വാസം ആയിരിക്കും …ഈ അച്ഛന് …

2023 മെയ് 10 ന് പുലര്‍ച്ചെ നാലരയോടെ വന്ദന ആക്രമിക്കപ്പെട്ടത്. സര്‍ജിക്കല്‍ കത്രിക കൊണ്ട് ശരീരത്തില്‍ ആറു കുത്തേറ്റ വന്ദനയുടെ മരണകാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവായിരുന്നു. ആക്രമണത്തിന് പിന്നാലെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് പ്രതിയെ കീഴ്പ്പെടുത്തിയത്. ഇതിനിടെ പോലീസുകാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *