അമ്പാനി കല്ല്യാണക്കുറി കണ്ട് ഞെട്ടി നെറ്റിസൺസ്; തുറക്കുമ്പോൾ വിഷ്ണു മന്ത്രം, വൈകുണ്ഠത്തിന്റെ എംബ്രോയ്ഡറി വർക്ക്,

കല്ല്യാണക്കുറിയെന്നൊക്കെ പറഞ്ഞാൽ ഒരൊന്നൊന്നര കല്ല്യാണക്കുറി. ആനന്ദ് അംബാനിയുടേയും രാധിക മെർച്ചന്റിന്റേയും കല്ല്യാണക്കുറിയുടെ കാര്യമാണ് പറയ്യുന്നത്. ഒരു ഓറഞ്ച് പെട്ടിയുടെ രൂപത്തിലാണ് ക്ഷണകത്ത് ഡിസൈൻ ചെയ്തിരിക്കുന്നത്. പെട്ടിക്കുമുകളിലെ വിഷ്ണുവിന്റെ ചിത്രത്തിൽ വിഷ്ണു ശ്ലോകം ആലേഖനം ചെയ്തിരിക്കുകയാണ്. പെട്ടി തുറക്കുമ്പോൾ തന്നെ വിഷ്ണു മന്ത്രം കേൾക്കാം. ഇതിനുള്ളിലെ മുൻ കവറിൽ വിഷ്ണുവിന്റെയും ലക്ഷ്മി ദേവിയുടെയും വാസസ്ഥലമായ വൈകുണ്ഠത്തിന്റെ എംബ്രോയ്ഡറി വർക്കും ഉണ്ട്.

വിവാഹ ക്ഷണക്കത്ത് സൂക്ഷിച്ചിരിക്കുന്ന ഒരു സ്വർണ്ണ പുസ്തകമാണ് പെട്ടിക്കുള്ളിലെ മറ്റൊരു പ്രത്യേകത. ഗണപതിയുടെയും രാധാ-കൃഷ്ണന്റെയും ചിത്രങ്ങളാൽ പുസ്തകം അലങ്കരിച്ചിരിക്കുന്നു. ഇതു തുറന്നാൽ ഓരോ ചടങ്ങിനായുമുള്ള പ്രത്യേക ക്ഷണക്കത്താണ് മുന്നിലെത്തുക. അതിഥികൾക്കായി ഒരു കൈയ്യക്ഷര കുറിപ്പും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പെട്ടിക്കുള്ളിലുള്ള മറ്റൊരു ചെറിയ ഓറഞ്ച് ബോക്സ് ഒരു യാത്ര മന്തിറാണ്. വേറൊറു പൗച്ചിൽ കശ്മീരിൽ നിന്നുള്ള ഒരു പഷ്മിന ഷോളുമുണ്ട്. എന്തായലും ഈ അത്യാഡംബര കല്ല്യാണക്കുറി കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ജൂലൈ 12-ന് മുംബൈയിലെ ജിയോ കൺവെൻഷൻ സെന്ററിലാണ് അമ്പാനി കല്ല്യാണം.

Leave a Reply

Your email address will not be published. Required fields are marked *