Warning: Trying to access array offset on value of type bool in /home/www/news.radiokeralam.com/wp-content/plugins/seo-by-rank-math/includes/modules/version-control/class-beta-optin.php on line 148
'അനുശോചനം പോലെയാണ് ആളുകള്‍ സന്ദേശം അയക്കുന്നത്'; സിനിമകള്‍ പരാജയപ്പെടുന്നതിനെക്കുറിച്ച് അക്ഷയ് കുമാര്‍ - Radio Keralam 1476 AM News

‘അനുശോചനം പോലെയാണ് ആളുകള്‍ സന്ദേശം അയക്കുന്നത്’; സിനിമകള്‍ പരാജയപ്പെടുന്നതിനെക്കുറിച്ച് അക്ഷയ് കുമാര്‍

അക്ഷയ് കുമാറിന്റെ സമീപകാലത്തിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളും പരാജയമായിരുന്നു. ബച്ചന്‍ പാണ്ഡെ, സാമ്രാട്ട് പൃഥ്രിരാജ്, രാം സേതു, സെല്‍ഫി, ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ തുടങ്ങിയ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. അമിത് റായ് സംവിധാനം ചെയ്ത ഓ മൈ ഗോഡ് എന്ന ചിത്രം മാത്രം മികച്ച അഭിപ്രായം നേടുകയും ബോക്‌സ് ഓഫീസില്‍ വിജയമാവുകയും ചെയ്തു.

ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ അക്ഷയ് ചിത്രം ചിത്രം സര്‍ഫിറാ ആയിരുന്നു. സൂര്യയെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പ്രോട്രിന്റെ ഹിന്ദി റീമേക്കായിരുന്നു ഈ ചിത്രം. എയര്‍ ഡെക്കാണ്‍ എന്ന ആഭ്യന്തര വിമാന സര്‍വീസിന്റെ സ്ഥാപകന്‍ ജി.ആര്‍. ഗോപിനാഥിന്റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമയായിരുന്നു ഇത്. ജി.ആര്‍. ഗോപിനാഥ് എഴുതിയ സിംപ്ലി ഫ്‌ളൈ – എ ഡെക്കാണ്‍ ഒഡീസി എന്ന പുസ്തകത്തെ ആധാരമാക്കിയായിരുന്നു ചിത്രം ഒരുക്കിയത്. സുധ കൊങ്കര തന്നെയാണ് ഹിന്ദി റീമേക്ക് സംവിധാനം ചെയ്തത്. ജൂലൈ 12 ന് റിലീസ് ചെയ്ത ചിത്രം എന്നാല്‍ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് വെറും 2 കോടി 40 ലക്ഷമാണ് ചിത്രം നേടിയത്. അക്ഷയ് കുമാറിന്റെ 15 വര്‍ഷത്തെ കരിയറിലെ ഏറ്റവും മോശം ഓപ്പണിങ് ആയിരുന്നു. പ്രീബുക്കിങിലും സിനിമ പിന്നോട്ട് പോയി.

സിനിമകള്‍ പരാജയപ്പെടുന്നതിന്റെ പേരില്‍ താന്‍ കേള്‍ക്കേണ്ടി വരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കഴിഞ്ഞ ദിവസം അക്ഷയ് രംഗത്ത് വന്നു. ചില സിനിമകള്‍ നന്നായില്ലെന്ന് കരുതി തന്നെ എഴുതിത്തള്ളാന്‍ ശ്രമിക്കുന്നത് അസംബന്ധമാണെന്നാണ് താരം പറഞ്ഞത്. മറ്റുള്ളവരുടെ അഭിപ്രായങ്ങളില്‍ തനിക്ക് വലിയ വിഷമം ഇല്ലെന്നും. മൂന്ന് പതിറ്റാണ്ട് നീണ്ട കരിയറില്‍ ചെയ്തതുപോലെയുള്ള കഠിനാധ്വാനം തുടരുമെന്നും താരം പറഞ്ഞു. ‘ഖേല്‍ ഖേല്‍ മേയുടെ’ ട്രെയിലര്‍ ലോഞ്ചില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അക്ഷയ് കുമാര്‍.

”എന്തു തന്നെ സംഭവിച്ചാലും നല്ലതിന് വേണ്ടിയാണ്. പരാജയങ്ങളെക്കുറിച്ച് അധികം ചിന്തിക്കാറില്ല. എന്റെ നാലോ അഞ്ചോ സിനിമകള്‍ വിജയിച്ചില്ല. സിനിമകള്‍ പരാജയപ്പെടുമ്പോള്‍ ചിലര്‍ സന്ദേശങ്ങള്‍ അയക്കും. ഞാന്‍ മരിച്ച് കഴിഞ്ഞ് അയക്കുന്ന അനുശോചന സന്ദേശം പോലെയാണ് അവ തോന്നുക. ഒരിക്കല്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ‘അക്ഷയ് കുമാര്‍ തിരിച്ചുവരും’ എന്ന് എഴുതി. ഞാന്‍ അദ്ദേഹത്തെ വിളിച്ച് ഞാന്‍ അതിന് എവിടെയാണ് പോയത് എന്ന് ചോദിച്ചു.

കഠിനാധ്വാനം ചെയ്യുന്നതിലാണ് തന്റെ ശ്രദ്ധ. ഞാന്‍ ഇവിടെയുണ്ട്. എന്റെ ജോലി തുടരും. ആളുകള്‍ എന്ത് പറഞ്ഞാലും ഞാന്‍ എപ്പോഴും പണിയെടുത്തുകൊണ്ടേയിരിക്കും. രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യുന്നു, ജോലിക്ക് പോയി വീട്ടിലേക്ക് മടങ്ങുന്നു, ഞാന്‍ ഞാന്‍ സമ്പാദിക്കുന്നു. ഞാന്‍ ആരില്‍ നിന്നും ഒന്നും പിടിച്ചുപറിക്കുന്നില്ല.”

അതേ സമയം ഖല്‍ ഖേല്‍ മേന്‍ എന്ന ചിത്രം ആഗസ്റ്റ് 15 ന് റിലീസ് ചെയ്യും. താപ്സി പന്നു, വാണി കപൂര്‍, ഫര്‍ദീന്‍ ഖാന്‍, ആമി വിര്‍ക്ക്, ആദിത്യ സീല്‍, പ്രഗ്യാ ജയ്സ്വാള്‍ എന്നിവരുള്‍പ്പെടെയുള്ള ഒരു കൂട്ടം അഭിനേതാക്കളാണ് ചിത്രത്തില്‍ വേഷമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *