1.5k കർവ്ഡ് ഡിസ്‌പ്ലേ, ഒ.ഐ.എസ് കാമറ; അടിപൊളി ഫീച്ചറുകളുമായി വിവോ വി29 5

കിടിലൻ ഫീച്ചറുകളുമായി വിവോ വി 29 5 എത്തി. 6.78 ഇഞ്ചുള്ള അരിക് വളഞ്ഞ 1.5കെ അമോലെഡ് ഡിസ്‌പ്ലേയാണ് വിവോ വി29-നെ വേറിട്ടതാക്കുന്നത്. 3ഡി കർവ്ഡ് ഡിസ്‌പ്ലേ എന്നാണ് വിവോ അതിനെ വിളിക്കുന്നത്. ഫ്‌ലാഗ്ഷിപ്പ് ഫോണുകളെ വെല്ലുവിളിക്കാൻ പോന്ന ഡിസ്‌പ്ലേ തന്നെയാണ് താരതമ്യേന വില കുറഞ്ഞ ഫോണിൽ വിവോ ഒരുക്കിയിരിക്കുന്നത്. 1.07 ബില്യൺ നിറങ്ങളുടെ പിന്തുണ, സിനിമാ-ഗ്രേഡ് 100% DCI-P3 വൈഡ് കളർ ഗാമറ്റ് എന്നിവ സമ്പന്നവും സ്വാഭാവികവുമായ ഔട്ട്പുട്ടായിരിക്കും യൂസർമാർക്ക് നൽകുക. 452 പിക്‌സൽ പെർ ഇഞ്ചാണ് ഡിസ്‌പ്ലേയുടെ പിക്‌സൽ ഡെൻസിറ്റി. 2800 ×1260 ആണ് റെസൊല്യൂഷൻ.

120 Hz റിഫ്രഷ് റേറ്റും അതുപോലെ 1000 Hz ഇൻസ്റ്റന്റ് ടച്ച് സാംപ്ലിങ് റേറ്റും വേഗത്തിലുള്ള പ്രതികരണത്തിലൂടെ മൊബൈൽ ഗെയിമിംഗ് അനുഭവം മെച്ചപ്പെടുത്തുന്നു, കൂടാതെ സുഗമമായ ഗെയിമിംഗ് അനുഭവത്തിനായി കൃത്യമായ ടച്ച് നിയന്ത്രണവും വേഗത്തിലുള്ള വിഷ്വൽ ഡിസ്‌പ്ലേയും പ്രാപ്തമാക്കുന്നു. 2160 Hz-ന്റെ ഉയർന്ന ഫ്രീക്വൻസി PWM ഡിമ്മിങ്ങും എടുത്തുപറയേണ്ടതാണ്. SGS ലോ ബ്ലൂ ലൈറ്റ്, SGS ലോ ഫ്‌ലിക്കർ, SGS ലോ സ്മിയർ, HDR10+ സർട്ടിഫിക്കേഷനും ഡിസ്‌പ്ലേക്കുണ്ട്. ഫോണിന്റെ ഡിസൈൻ ഗംഭീരമാണ്. നോബിൾ ബ്ലാക്ക് / വെൽവെറ്റ് റെഡ് എന്നീ നിറങ്ങളിൽ ലഭ്യമാകുന്ന വിവോ വി29, രൂപത്തിലും ഭാവത്തിലും ഒരു വിട്ടുവീഴ്ചയുമില്ലാതെ നിർമിക്കപ്പെട്ട സ്മാർട്ട്‌ഫോണാണ്. 7.6 എംഎം മാത്രമാണ് ഫോണിന്റെ തിക്ക്‌നസ്, 186 ഗ്രാം മാത്രമാണ് ഭാരം. ഫലത്തിൽ, ഫോൺ കൈയ്യിലെടുക്കുമ്പോൾ തന്നെ ആരെയും ഒന്ന് ആകർഷിക്കും. വെയിലത്തിറങ്ങിയാൽ നിറം മാറുന്ന ഫ്‌ലൂറൈറ്റ് എജി ഗ്ലാസാണ് പിൻഭാഗത്ത് നൽകിയിരിക്കുന്നത്.

വിവോ എക്കാലത്തും അറിയപ്പെടുന്നത് അതിന്റെ ക്യാമറ പ്രകടനത്തിലൂടെയാണ്. വി സീരീസിലെ ഫോണുകൾ മധ്യനിര സ്മാർട്ട്‌ഫോൺ ശ്രേണിയിലെ ഏറ്റവും മികച്ച ക്യാമറാ ഫോൺ ആണെന്ന് പലപ്പോഴായി തെളിയിച്ചിട്ടുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റബ്ലൈസേഷനുള്ള 50 മെഗാപിക്‌സലിന്റെ അൾട്രാ സെൻസിങ് ക്യാമറയാണ് വിവോ വി29 മോഡലിന്റെ പ്രൈമറി സെൻസർ. 2 എംപി മോണോക്രോം ക്യാമറ, 8 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറ, ഒപ്പം ഓറ ലൈറ്റ് ഫ്‌ലാഷ് എന്നിവയും നൽകിയിട്ടുണ്ട്. 50 മെഗാപിക്‌സലിന്റെ ഓട്ടോ ഫോകസ് എച്ച്.ഡി ക്യാമറയാണ് മുന്നിൽ സജ്ജീകരിച്ചിരിക്കുന്നത്. 50 എംപി എഎഫ് ഗ്രൂപ്പ് സെൽഫി, ഓറ ലൈറ്റ് (സ്മാർട്ട് കളർ ടെമ്പറേച്ചർ അഡ്ജസ്റ്റ്മെന്റ് + സോഫ്റ്റ് ആന്റ് ഈവൻ ലൈറ്റിംഗ്), സൂപ്പർ ഗ്രൂപ്പ് വീഡിയോ, അൾട്രാ സ്റ്റേബിൾ വീഡിയോ വ്‌ളോഗ് മൂവി ക്രിയേറ്റർ, ആസ്‌ട്രോ മോഡ്, സൂപ്പർമൂൺ മോഡ് എന്നിവയാണ് ക്യാമറ ഫീച്ചറുകൾ.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778ജി കരുത്ത് പകരുന്ന വിവോ വി29 12 GB റാം + 256 GB സ്റ്റോറേജ്, 12 GB റാം + 512 GB സ്റ്റോറേജ് മോഡലുകളായാണ് റിലീസ് ചെയ്തിരിക്കുന്നത്. ആൻഡ്രോയ്ഡ് 13 അടിസ്ഥാനമാക്കിയുള്ള ഫൺടച് ഓ.എസ് 13-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 4600 എംഎഎച്ച് ബാറ്ററിയുള്ള ഫോണിന് 80 വാട്ടിന്റെ ഫ്‌ലാഷ് ചാർജ് പിന്തുണയുമുണ്ട്. 30 മിനിറ്റ് പോലുമെടുക്കാതെ തന്നെ വിവോ വി29 ഫുൾചാർജാകും.

വിവോ വി29 സൗദിയിലെ വില

V29 5G (12+512) is 1,899 SAR

V29 5G (12+256) is 1,699 SAR

ഫോൺ പ്രീഓർഡർ ചെയ്യുന്നവർക്ക് ചില ഗംഭീര ഓഫറുകളും വിവോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒക്ടോബർ 16ന് മുമ്പായി പ്രീ ഓർഡർ ചെയ്താൽ വിവോയുടെ ഇയർബഡ്‌സ് സൗജന്യമായി നൽകും. രണ്ട് വർഷത്തെ വാറന്റിയും ആറ് മാസത്തെ സ്‌ക്രീൻ റീപ്ലേസ്‌മെന്റ് ഗ്യാരന്റിയും ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി സൈൻ ചെയ്ത മിനി ക്രിക്കറ്റ് ബാറ്റുമാണ് മറ്റ് ഓഫറുകൾ.

Leave a Reply

Your email address will not be published. Required fields are marked *