ഹജ്ജ് തീർത്ഥാടകർക്കായി ‘ഹജ്ജ് സുവിധ’ ആപ്പ് പുറത്തിറക്കി കേന്ദ്രസർക്കാർ

ഹജ്ജ് തീർത്ഥാടകർക്കായി യാത്ര എളുപ്പമാക്കാൻ പുതിയ ആപ്ലിക്കേഷൻ അവതരിപ്പിച്ച് കേന്ദ്രസർക്കാർ. ‘ഹജ്ജ് സുവിധ’ എന്നാണ് ആപ്പിന്റെ പേര്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി ആപ്പ് ഉദ്ഘാടനം ചെയ്തു. 

പ്ലേസ്റ്റോറിൽ ആപ്പ് ലഭ്യമാണ്. തീർത്ഥാടനത്തിന് 15 ദിവസം മുന്നോടിയായി ആപ്പ് പൂർണ്ണമായും പ്രവർത്തനക്ഷമമാകുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

തീർത്ഥാടനത്തിന് പോകുന്നവർക്ക് പരിശീലന മൊഡ്യൂളുകൾ, ഫ്ലൈറ്റിന്റെ വിശദാംശങ്ങൾ, താമസസൗകര്യം, എമർജൻസി ഹെൽപ്പ് ലൈൻ, ആരോഗ്യം തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുന്നതിനായുള്ള സംവിധാനം ഹജ്ജ് സുവിധ ആപ്പിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *